city-gold-ad-for-blogger

നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായി; യുവാവ് ആംബുലന്‍സില്‍ കയറിയത് ഗേറ്റ് ചാടിക്കടന്ന്; സംഭവം ഇങ്ങനെ

കാഞ്ഞങ്ങാട്:  (www.kasargodvartha.com 25.07.2020) നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായ യുവാവ് ആംബുലന്‍സില്‍ കയറിയത് ഗേറ്റ് ചാടിക്കടന്ന്. വെള്ളിയാഴ്ച്ച രാത്രി നഗരത്തിലെ സ്വകാര്യ ഹോട്ടലിന് മുന്‍പിലാണ് സംഭവം. ഇവിടെ ഇയാള്‍ ക്വാറന്റീനില്‍ ഇരിക്കുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്കു മാറ്റാന്‍ ആംബുലന്‍സ് വരികയും ചെയ്തു. എന്നാല്‍ ഹോട്ടലിന്റെ പ്രധാന ഗേറ്റ് പൂട്ടി ജീവനക്കാരന്‍ പോയിരുന്നു. ഇതോടെയാണ് ഇയാള്‍ ഗേറ്റ് ചാടാന്‍ തീരുമാനിച്ചത്.
നിരീക്ഷണത്തിലിരിക്കെ കോവിഡ് പോസിറ്റീവായി; യുവാവ് ആംബുലന്‍സില്‍ കയറിയത് ഗേറ്റ് ചാടിക്കടന്ന്; സംഭവം ഇങ്ങനെ

കോവിഡ് പോസിറ്റീവായതിനാല്‍ ഇദ്ദേഹത്തെ സഹായിക്കാന്‍ ആരും മുതിര്‍ന്നില്ല. അവസാനം വളരെ കഷ്ടപ്പെട്ട് ഇയാള്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. ഇതിനിടെ വീണ് യുവാവിന് നേരിയ പരുക്കും പറ്റി.



Keywords:  Kanhangad, News, Kerala, COVID-19, Trending, Kasaragod, Ambulance, COVID patient jumped through the gate to reach the Ambulance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia