കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Sep 9, 2020, 13:42 IST
കാസർകോട്: (www.kasargodvartha.com 09.09.2020) കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെ ആറ് പോലീസുദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന് മുമ്പ് ആറ് പേർക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സ്റ്റേഷനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. കോവിഡ് ബാധിതരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 18 പേരോട് ക്വാറന്റൈനിൽ പോവാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർ കോവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയിട്ടുണ്ട്.
Keywords: COVID-19, Kasaragod, Kerala, News, Police, police-station, Trending, Top-Headlines, COVID confirmed to six other policemen at the Kasargod Town police station