കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ കോവിഡ് പടരുന്നു; എ എസ് ഐമാര്‍ ഉള്‍പ്പെടെ 10 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Oct 2, 2020, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2020) കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ വ്യാഴാഴ്ച സി ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെ വെള്ളിയാഴ്ച എ എസ് ഐമാര്‍ ഉള്‍പ്പെടെ 10 പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സി ഐയെ കൂടാതെ രണ്ട് പോലീസ് ഡ്രൈവര്‍മാര്‍, മൂന്ന് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 85 ആയി. നിലവില്‍ 19 പേരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം ചികിത്സയ്ക്ക് ശേഷം നെഗറ്റീവ് ആയിരുന്നു.
ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 85 ആയി. നിലവില്‍ 19 പേരാണ് ചികിത്സയിലുള്ളത്. മറ്റുള്ളവരെല്ലാം ചികിത്സയ്ക്ക് ശേഷം നെഗറ്റീവ് ആയിരുന്നു.
Keywords: Kasaragod, news, Kerala, COVID-19, Trending, Police, Test, COVID confirmed For 10 more policemen In Kasaragod