കാസര്‍കോട് ജില്ലയില്‍ മെയ് 4 മുതല്‍ അനുവദിച്ച ഇളവുകള്‍ ഹോട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ മാത്രം; തുറക്കാനുള്ള അനുമതി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം
May 3, 2020, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 03.05.2020) കാസര്‍കോട് ജില്ലയില്‍ മെയ് നാലു മുതല്‍ അനുവദിച്ച ഇളവുകള്‍ ഹോട്സ്പോട്ട് അല്ലാത്ത മേഖലകളില്‍ മാത്രമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട് മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍, ഉദുമ ഗ്രാമ പഞ്ചായത്തുകളാണ് ഹോട്സ്പോട്ട് പട്ടികയിലുള്ളത്.
ഈ ഹോട്സ്പോട്ട് പ്രദേശങ്ങളില്‍ ഇളവുകള്‍ ഒന്നും തന്നെ ബാധകമല്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഹോട്സ്പോട്ടുകളില്‍ നിലവിലുള്ള ലോക് ഡൗണ്‍ നിയന്ത്രണം തുടരും.
അനുവദിച്ചിരിക്കുന്ന ഇളവുകള്‍:
രാവിലെ ഏഴു മുതല്‍ അഞ്ച് വരെ കടകള്‍ തുറക്കാം
ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിരോധനാജ്ഞയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ് നാല് മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. എന്നാല്‍ ഏഴു മണിക്ക് കടതുറക്കാന്‍ എന്ന ആവശ്യമുന്നയിച്ച് ആരെയും ഏഴുമണിക്കു മുമ്പ് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഹോട്സ്പോട്ട് അല്ലാത്ത പ്രദേശങ്ങളില്‍ മാത്രമാണ് ഈ ഇളവ്.
അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറികള്‍ തുറക്കാം
മെയ് നാല് മുതല്‍ അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസര്‍, മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.
ഫോട്ടോ സ്റ്റുഡിയോകള്‍, പ്രീന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന് വൃത്തിയാക്കാം
ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫോട്ടോ സ്റ്റുഡിയോകള്‍, പ്രീന്റിംഗ് പ്രസ്സുകളും എല്ലാ ചൊവ്വാഴ്ചയും തുറന്ന് വൃത്തിയാക്കാം. എന്നാല്‍ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
ടാക്സി സര്‍വ്വീസ് ആരംഭിക്കാം, ഓട്ടോറിക്ഷ അനുവദിക്കില്ല
ജില്ലയില്‍ ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്സി സര്‍വ്വീസ് അനുവദിക്കും. ടാക്സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും, ടാക്സിയില്‍ കയറുന്നതിനു മുമ്പ് സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.
അവശ്യ സര്‍വ്വീസുകളില്‍പെട്ട സര്‍ക്കാര്‍ ഓഫീസ് തുറക്കും
അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ (റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയര്‍ ആന്റ് റെസ്ക്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, ലേബര്‍, ആര് ടി ഒ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, പി ഡബ്ല്യു ഡി, ഇറിഗേഷന്‍, എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ, സിവില്‍ സപ്ലൈസ്) മെയ് നാല് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കെ എസ് ആര് ടി സി നടത്തും.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid Concession only for non hot spot zones
< !- START disable copy paste -->