കോവിഡ് ബാധിച്ച ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
Oct 4, 2020, 23:23 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.10.2020) കോവിഡ് ബാധിച്ച ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ അബ്ദുല്ല (60), ഭാര്യ ഹവ്വാബി (50) എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ചയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹവ്വാബി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇവര്‍ മരിച്ചത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബ്ദുല്ല ശനിയാഴ്ച വൈകുന്നേരത്തോടെയാണ് മരിച്ചത്.
മക്കള്‍: സുമയ്യ, അശ്റഫ്, നവാസ്, ഇഷാന, ആഇശ. മരുമക്കള്‍: സ്വാദിഖ്, യൂസഫ്.

Keywords: Manjeshwaram, news, Kasaragod, Kerala, COVID-19, Death, Trending, Top-Headlines, COVID-affected couple died hours apart