കോവിഡ്: കാസര്‍കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 952 പേര്‍
May 8, 2020, 20:32 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2020) വെള്ളിയാഴ്ച പുതുതായി ജില്ലയില്‍ ആര്‍ക്കും കോവിഡ് -19 രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇനി ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് ഒരാള്‍ മാത്രമാണ്. വീടുകളില്‍ 885 പേരും ആശുപത്രികളില്‍ 67 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതുവരെ 5036 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) പരിശോധനയ്ക്ക് അയച്ചത്. 242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
പുതിയതായി 40 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലുള്ള 94 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 177 പേരാണ് രോഗവിമുക്തരായിരിക്കുന്നത്.
സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ഭാഗമായി ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹ്യ സമ്പര്‍ക്കത്തില്‍ കൂടുതല്‍ ഇടപഴകുന്ന വ്യക്തികള്‍ തുടങ്ങിയവരുടെ 516 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 461 എണ്ണം നെഗറ്റീവ് ആണ്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid; 952 Under observation in Kasaragod
< !- START disable copy paste -->