കാസര്‍കോട് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും എത്തിയവര്‍; 6 പേര്‍ രോഗമുക്തരായി
May 25, 2020, 19:53 IST
കാസര്‍കോട്: (www.kasargodvartha.com 25.05.2020) സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 14 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയില്‍ ആറു പേരാണ് രോഗമുക്തരായത്. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ഒരാള്‍ ദുബൈയില്‍ നിന്നും വന്നതാണ്.
19 ന് തലപ്പാടിയിലേക്ക് ഒരു വാഹനത്തില്‍ വന്ന 57, 62, 52, 52 വയസുള്ളവര്‍ക്കും ഇവരോടൊപ്പമുണ്ടായിരുന്ന കുംബഡാജെ പഞ്ചായത്ത് പരിധിയിലുള്ള 52 വയസുകാരനും രോഗം സ്ഥിരീകരിച്ചു. 19 ന് തലപ്പാടിയിലെത്തിയ 26 വയസുള്ള ആള്‍ക്കും 30 വയസുകാരനും രോഗം സ്ഥിരീകരിച്ചു. 17 ന് മുംബൈയില്‍ നിന്ന് വന്ന 47, 30 വയസുകാര്‍ക്കും രോഗം ബാധിച്ചു. 19 ന് പൂനെയില്‍ നിന്ന് വന്ന സഹോദരങ്ങളായ 33, 45 വയസുകാര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ച മറ്റു രണ്ടു പേര്‍. വൊര്‍ക്കാടി പഞ്ചായത്ത് പരിധിയിലുള്ള 54 വയസുള്ള ഒരാള്‍ക്കും മീഞ്ച പഞ്ചായത്ത് പരിധിയില്‍പ്പെട്ട 50 കാരനും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും മുംബൈയില്‍ നിന്നു വന്നവരാണ്. ദുബൈയില്‍ നിന്നും എത്തിയ 38 വയസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച ജില്ലയില്‍ ആറ് പേരാണ് രോഗമുക്തി നേടിയത്. ബാംഗ്ലൂരില്‍ നിന്നും വന്ന 26കാരനും 26 വയസുള്ള മറ്റൊരാള്‍ക്കും ഒരു കുടുംബത്തിലെ അംഗങ്ങളായ 50, 35, 8, 11 വയസുകാരുമാണ് രോഗമുക്തി നേടിയത്. ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ ഉള്ളവര്‍ 3,180 പേര്‍. ഇതില്‍ വീടുകളില്‍ 2,589 പേരും ആശുപത്രികളില്‍ 591 പേരും ആണ് നിരീക്ഷണത്തില്‍ ഉള്ളത്. 6,217 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ആകെ അയച്ചത്. 5617 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 184 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. നിരീക്ഷണത്തിലുള്ള 213 പേര്‍ തിങ്കളാഴ്ച നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, Covid: 49 new cases in Kerala on Monday