city-gold-ad-for-blogger

കോവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 386 മരണം

ന്യൂഡെല്‍ഹി:  (www.kasargodvartha.com 13.06.2020) രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,458 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,08,993 ആയി ഉയര്‍ന്നു.

രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 386 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8,884 ആയി. അതേസമയം 1,45,779 പേര്‍ ചികിത്സയിലാണ്. ഇതുവരെ 1,54,330 പേര്‍ രോഗമുക്തരായി. രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് രോഗികളും മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 1,01,141 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് മരിച്ചുവരുടെ എണ്ണം 3,717 ആയി.
കോവിഡ് 19: രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 386 മരണം


Keywords:  New Delhi, National, news, COVID-19, Trending, Report, case, Covid 19: Total cases in india crosses 3 lakhs

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia