സംസ്ഥാനത്ത് ഞായറാഴ്ച 6843 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 137 പേര്
Oct 25, 2020, 17:59 IST
തിരുവനന്തപുരം: (www.kasargodvartha.com 24.10.2020) സംസ്ഥാനത്ത് ഞായറാഴ്ച 6843 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് 7649 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 941, കൊല്ലം 529, പത്തനംതിട്ട 106, ആലപ്പുഴ 869, കോട്ടയം 299, ഇടുക്കി 91, എറണാകുളം 1116, തൃശൂര്‍ 483, പാലക്കാട് 419, മലപ്പുറം 1052, കോഴിക്കോട് 733, വയനാട് 133, കണ്ണൂര്‍ 537, കാസര്‍ഗോഡ് 341 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായത്. ഇതോടെ 96,585 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,94,910 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: News, Kerala, Thiruvananthapuram,Kasaragod, COVID-19, Test, Report, Trending,Top-Headlines, COVID 19 Report Kerala