സംസ്ഥാനത്ത് ശനിയാഴ്ച 8253 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 200 പേര്
Oct 24, 2020, 17:57 IST
തിരുവനന്തപുരം: (www.kasargodvartha.com 24.10.2020) സംസ്ഥാനത്ത് ശനിയാഴ്ച 8253 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6468 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 951, കൊല്ലം 738, പത്തനംതിട്ട 250, ആലപ്പുഴ 472, കോട്ടയം 517, ഇടുക്കി 49, എറണാകുളം 538, തൃശൂര്‍ 481, പാലക്കാട് 459, മലപ്പുറം 207, കോഴിക്കോട് 940, വയനാട് 126, കണ്ണൂര്‍ 355, കാസര്‍ഗോഡ് 385 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 97,417 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,87,261 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Keywords: Thiruvananthapuram, news, Kerala, COVID-19, Test, Report, Top-Headlines, Trending, COVID 19 Report Kerala.