സംസ്ഥാനത്ത് വ്യാഴാഴ്ച 1968 പേര്‍ക്ക് കോവിഡ് ;കാസര്‍കോട്ട് 91 പേര്‍
Aug 20, 2020, 17:59 IST
തിരുവനന്തപുരം: (www.kasargodvartha.com 20.08.2020) സംസ്ഥാനത്ത് വ്യാഴാഴ്ച 1968 പേര്‍ക്ക് കോവിഡ്.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസർകോട് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, കാസർകോട് ജില്ലയില്‍ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് വ്യാഴാഴ്ച നെഗറ്റിവായത്.
Keywords: Thiruvananthapuram, Kasaragod, Kerala, News, COVID-19, Trending, COVID-19, Top-Headlines, Covid-19 positive report in Kerala