സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 168 പേര്
Aug 7, 2020, 18:06 IST
തിരുവനന്തപുരം: (www.kasargodvartha.com 07.08.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123. 1061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതില്‍ ഉറവിടം അറിയാത്തത് 73 പേര്.
Keywords: Thiruvananthapuram, kasaragod, Kerala, news, COVID-19, case, Report, Top-Headlines, Trending, Covid 19 Kerala Positive report
വിദേശത്തുനിന്ന് എത്തിയത് 77 പേര്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ 94. 18 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 814 പേര് രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ പേര് രോഗമുക്തി നേടിയത് തിരുവനന്തപുരത്താണ്- 150 പേര്.
Keywords: Thiruvananthapuram, kasaragod, Kerala, news, COVID-19, case, Report, Top-Headlines, Trending, Covid 19 Kerala Positive report