പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മത പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു; പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്
Jun 4, 2017, 22:15 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2017) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകളെ പ്രണയം നടിച്ച് മതംമാറ്റാന്‍ ശ്രമിക്കുകയും വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തുവെന്ന മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാസര്‍കോട്ടെ അഭിഭാഷകയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
യുവതിയുടെ 17 കാരിയായ മകള്‍ ഫേസ്ബുക്കില്‍ പരിചയപ്പെട്ട ഒരു യുവാവുമായി പ്രണയത്തിലാവുകയും ഇതിന്റെ പേരില്‍ മകളെ മത പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുകയും മകളുടെ ഫോണിലേക്കും വീടിന്റെ ലാന്‍ഡ് ഫോണിലേക്കും വിളിച്ച് സമ്മര്‍ദം ചെലുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. അതേസമയം മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കഴമ്പില്ലെന്നും മകളെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി മാതാവ് നടത്തിയ പ്രചരണമാണ് ഇത്തരത്തിലൊരു പരാതിക്ക് ഇടയാക്കിയതെന്നുമാണ് പോലീസ് പറയുന്നത്.
ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ പഞ്ചാബ് സ്വദേശിയായ യുവാവിനെതിരെയാണ് കേസെടുത്ത് അന്വേഷണം നടക്കുന്നത്. അതേസമയം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നുണ്ട്. പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അഭിഭാഷക പരാതി നല്‍കിയതെന്നും സൂചനയുണ്ട്.
Related News:
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മതം മാറ്റാന്‍ ശ്രമിച്ചതായി ആക്ഷേപം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Complaint, Police, Investigation, Crime, Trending, Top-Headlines, News, Love, Conversion attempt: Police case registered.