city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ചു; കാസര്‍കോട്ട് ബി ജെ പി വിവാദത്തില്‍

കാസര്‍കോട്:(www.kasargodvartha.com 13.04.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രത്യുപകാരം ചോദക്കുന്ന വീഡിയോ വൈറലായതോടെ കാസര്‍കോട്ട് ബി ജെ പി വിവാദത്തിലായി. കാഞ്ഞങ്ങാട്ടാണ് സംഭവം.

നഗരസഭ ഒമ്പതാം വാര്‍ഡായ കല്യാണ്‍ റോഡില്‍ ബി ജെ പിയുടെ സഹായം എന്നു പറഞ്ഞുകൊണ്ട് അവശ്യസാധനങ്ങളുമായി ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടിലെത്തുകയായിരുന്നു. ബി ജെ പി മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, വേണു, ഗോപാലന്‍, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പെട്ടത്. സാധനങ്ങള്‍ കൈമാറുന്നതിനിടെ സഹായത്തിന് പ്രത്യുപകാരം വേണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

സംഭവം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. കൊറോണ കാലത്ത് സന്നദ്ധ പ്രവര്‍ത്തനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് സന്നദ്ധ സേവനത്തിന്റെ മറയില്‍ പ്രത്യുപകാരം ആവശ്യപ്പെട്ട് ബി ജെ പി വിവാദത്തിലായിരിക്കുന്നത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ രാഷ്ട്രീയ പ്രത്യുപകാരം ചോദിച്ചു; കാസര്‍കോട്ട് ബി ജെ പി വിവാദത്തില്‍



Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, BJP, Controversy in BJP over political misuse in corona season
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia