city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ലീഗ് - യൂത്ത് ലീഗ് - എം എസ് എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ അനുമതി

കാസര്‍കോട്: (www.kasargodvartha.com 01.05.2017) കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച ലീഗ് - യൂത്ത് ലീഗ് - എം എസ് എഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയതായി അറിയുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച തലസ്ഥാനത്ത് നിന്നും ഉത്തരവ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഉത്തരവ് കാസര്‍കോട് പോലീസിന് അയച്ചുകൊടുക്കുന്നതോടെ കേസെടുക്കും.

സി ആര്‍ പി സി 199 നടപടിക്രമം അനുസരിച്ചാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥനെ അപകീര്‍ത്തിപ്പെടുത്തിയതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരിക്കും കേസെടുക്കുക. തനിക്കെതിരെ മാനഹാനി ഉണ്ടാക്കുന്ന ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് സംഭവത്തില്‍ കേസെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കേസെടുത്താല്‍ കോടതിയില്‍ നിശ്ചിത തുകയുടെ ബോണ്ട് കെട്ടിവെച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കുകയുള്ളൂവെന്നാണ് സൂചന. www.kasargodvartha.com

കാസര്‍കോട് ഗവ കോളജിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത എം എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്നാരോപിച്ച് കാസര്‍കോട് പോലീസ് സ്‌റ്റേഷനിലേക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് നേതാക്കള്‍ സി ഐ ക്കെതിരെ തിരിഞ്ഞത്. സി ഐ ക്കെതിരെ മുസ്ലിം ലീഗ് നേതാക്കള്‍ ഉന്നയിച്ച ആരോപണം ഏറെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.  www.kasargodvartha.comസി ഐ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്‌കരിച്ചും, പോലീസിനെതിരെ തുടര്‍ച്ചയായി സമരങ്ങള്‍ ചെയ്തും സി ഐ ക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനായിരുന്നു മുസ്ലിം ലീഗിന്റെ തീരുമാനം. എന്നാല്‍ സി ഐ ഭീകര സംഘടനയുടെ ആളാണെന്ന് നേതാക്കള്‍ ആരോപണം ഉന്നയിച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം ഈ വിഷയത്തില്‍ പിന്നീട് പ്രതിരോധത്തിലാവുകയായിരുന്നു. www.kasargodvartha.com

എം എസ് എഫ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സി ഐ ഭീകരവാദ സംഘടനയുമായി ബന്ധം പുലര്‍ത്തുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നും, സി ഐയുടെ ബയോഡാറ്റ പരിശോധിച്ചാല്‍ ഏത് ഭീകര സംഘടനയിലാണ് പ്രവര്‍ത്തിച്ചതെന്ന് ഞങ്ങള്‍ക്കറിയാമെന്നും മറ്റുമായിരുന്നു നേതാക്കളുടെ ആരോപണം. www.kasargodvartha.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Related News: 

എം എസ് എഫ് നേതാക്കളെ മര്‍ദിച്ച സിഐ, എ എസ് ഐ ഉള്‍പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാന്‍ മുസ്ലിം ലീഗ് തീരുമാനം; തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും, നടപടിയില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ റിലേ സമരം

സിഐ റഹീമിനെതിരെ യൂത്ത് ലീഗിന്റെ പടപ്പുറപ്പാട്; പ്രതിഷേധവുമായി സംഘടനകള്‍; പ്രതിരോധിക്കാന്‍ സി പി എം

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia