city-gold-ad-for-blogger

സമ്പര്‍ക്കത്തിലൂടെ കോവിഡ്; വിവിധ സ്ഥലങ്ങളിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ ഉത്തരവ്

കാസര്‍കോട്: (www.kasargodvartha.com 10.07.2020) ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ അടച്ചിടാനും ചില സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായും കലക്ടര്‍ പ്രഖ്യാപിച്ചു. കാലിക്കടവ് ഫിഷ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, ചെര്‍ക്കള ടൗണ്‍ ഏരിയ, കാഞ്ഞങ്ങാട് ഫിഷ് മാര്‍ക്കറ്റ്, വെജിറ്റബിള്‍ മാര്‍ക്കറ്റ്, തൃക്കരിപ്പൂര്‍ ഫിഷ്, മീറ്റ് മാര്‍ക്കറ്റ്, നീലേശ്വരം ഫിഷ് മാര്‍ക്കറ്റ്, കാസര്‍കോട് ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുമ്പള ഫിഷ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റ്, കുഞ്ചത്തൂര്‍ മാട ഉപ്പള ഫിഷ് മാര്‍ക്കറ്റ്, ഉപ്പള ഹനഫി ബസാര്‍ പച്ചക്കറിക്കട, മജീര്‍പള്ള മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് ജൂലൈ 10 മുതല്‍ ഒരാഴ്ചക്കാലം (ജൂലൈ 17 വരെ) പൂര്‍ണമായും കടകള്‍ അടച്ചിടാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.
സമ്പര്‍ക്കത്തിലൂടെ കോവിഡ്; വിവിധ സ്ഥലങ്ങളിലെ മത്സ്യ-പച്ചക്കറി മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ ഉത്തരവ്

നാല് പച്ചക്കറി കടകളില്‍ നിന്നും ഒരു പഴവര്‍ഗം കടയില്‍ നിന്നുമാണ് ജില്ലയില്‍ അഞ്ചു പേര്‍ക്ക് കോവിഡ് ബാധിച്ചത്. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളില്‍ നിന്ന് എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ട് എന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാള്‍ക്ക് പോലും സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് അടച്ചിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കലക്ടര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നടത്തിയ അടിയന്തിര യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.



Keywords: Kasaragod, Kerala, News, COVID-19, Fish-market, Top-Headlines, Trending, Contact Covid: Decided to close Fish-vegetable Markets

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia