മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, ഹസ്സന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നു
Nov 20, 2020, 22:01 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2020) തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ കാസര്‍കോട്ടെത്തുന്നു.
കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിസംബര്‍ രണ്ട്, 11 തീയ്യതികളിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിസംബര്‍ 11 നും കാസര്‍കോട്ടെത്തും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിസംബര്‍ നാലിനും യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ഡിസംബര്‍ 11 നും ജില്ലയില്‍ എത്തുമെന്ന് ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അറിയിച്ചു.
Keywords: Kasaragod, Kerala,News, Congress, Leader, District, Election, Trending, Congress leaders are campaigning in Kasaragod