city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

നഷ്ടമായത് കറ കളഞ്ഞ മനുഷ്യ സ്നേഹിയെ: കുമ്പോല്‍ കെ എസ് അലി തങ്ങള്‍

കുമ്പള: (www.kasargodvartha.com 10.06.2020) ജാതി മത ഭേദ മന്യേ എല്ലാവര്‍ക്കും ജീവകാരുണ്യത്തിന്റെയും സ്വാന്തനത്തിന്റെയും സഹായ ഹസ്തം നീട്ടുകയും പാവപ്പെട്ടവര്‍ക്കും അഗതികള്‍ക്കും അനാഥകള്‍ക്കും രോഗികള്‍ക്കും താങ്ങും തണലുമായി നില്‍ക്കുകയും അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും ലക്ഷ്യം വെച്ച് ദാന ധര്‍മങ്ങള്‍ ചെയ്യുകയും ചെയ്ത കറ കളഞ്ഞ മനുഷ്യ സ്‌നേഹിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് അലി തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

സമുദായത്തിന് നഷ്ടമായത് ബഹുമുഖപ്രതിഭയെ: സമസ്ത മദ്രസ മാനേജ്‌മെന്റ്

കാസര്‍കോട്: സമസ്ത വേദികളിലും കര്‍മ്മരംഗത്തും നിറസാന്നിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജി സമുദായത്തിന്റെ എല്ലാമേഖലകളിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയായിരുന്നെന്ന് സമസ്ത മദ്രസ മാനേജ്‌മെന്റ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സയ്യിദ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട, ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി കൊല്ലമ്പാടി, ട്രഷറര്‍  മുബാറക്ക് ഹസൈനാര്‍ ഹാജി, സെക്രട്ടറി റഷീദ് ബെളിഞ്ചം തുടങ്ങിയവര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

നട്ടുച്ച സമയത്തെ സൂര്യാസ്തമയം: സൈനുല്‍ ആബിദീന്‍ തങ്ങള്‍

സുള്ള്യ: സമുദായം പ്രയാസവും പ്രതിസന്ധിയും നേരിട്ടഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ അത്താണിയായി നിന്നിരുന്ന സുന്നീ യുവജന സംഘം സംസ്ഥാന ട്രഷററും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം നട്ടുച്ച സമയത്തുള്ള സൂര്യാസ്തമയം പോലെയാണ് സമസ്ത ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സയ്യിദ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ സുന്നി നേതാക്കള്‍ അനുശോചിച്ചു

കാസര്‍കോട്: പ്രമുഖ വ്യവസായിയും ദീനീ സംരംഭങ്ങളുടെ സഹകാരിയും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് വൈ എസ് കാഞ്ഞങ്ങാട് സോണ്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ പേരില്‍ മയ്യത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മെട്രേ മുഹമ്മദ് ഹാജിയുടെ മരണം തീരാ നഷ്ടം: സമസ്ത

കാസര്‍കോട്: എസ് വൈ എസ് സംസ്ഥാന ട്രഷററും മത രാഷ്ട്രീയ സംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ മെട്രോ മുഹമ്മദ് ഹാജിയുടെ മരണം സമസ്തക്കും ദീനിനും തീര നഷ്ട്ടമാണ് ഉണ്ടാക്കിയതന്ന സമസ്ത സംസ്ഥാന ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ജില്ലാ പ്രസിഡന്റ് ത്വാഖ അഹ് മദ് മുസ്ലിയാര്‍ ഖാസിയാറകം, ജനറല്‍ സെക്രട്ടറി ഇ കെ മഹ് മൂദ് മുസ്ലിയാര്‍ അനുശോചിച്ചു. സമസ്തയുടെ ഓരോ പ്രവര്‍ത്തന മേഖലയിലും അദ്ദേഹത്തിന്റെ ഇടപെടല്‍ സംഘടനക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയത്. മത സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്ത് സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും നേതാക്കള്‍ പറഞ്ഞു.

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ അസ്തമിച്ചത് മറ്റൊരു കാരുണ്യവസന്തം: സി ടി അഹ് മദലി

കാസര്‍കോട്: രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരങ്ങളായ നിരാശ്രയരുടെ അത്താണിയായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണ ത്തിലൂടെ അസ്തമിച്ചത് കാസര്‍കോടിന്റെ മറ്റൊരു കാരുണ്യ ശോഭയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ് മദലി പറഞ്ഞു. മുസ്ലിം ലീഗിന് എല്ലാ തരത്തിലും താങ്ങും തണലുമായിരുന്നു സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം കൂടിയായ അദ്ദേഹം. ചന്ദ്രിക പത്രത്തിന് ഡയറക്ടര്‍ പദവിയിലൂടെയും അല്ലാതെയും നല്‍കിയ സേവനവും സഹായവും അവിസ്മരണീയമാണ്. സമസ്തക്ക് എന്നും താങ്ങും തണലു മായിരുന്നു മെട്രോ. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യസമേഖലക്കെന്നും പ്രോത്സാഹനവും, സഹായവും നല്‍കി പരിപോഷിപ്പിച്ചിരുന്നു അദ്ദേഹം. മുഹമ്മദ് ഹാജിയുടെ വിയോഗം കുടുംബത്തിനും, സമൂഹത്തിനും, മുസ്ലിം ലീഗിനും വലിയ നഷ്ടം തന്നെയാണ് സി ടി പറഞ്ഞു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം


മെട്രോ മുഹമ്മദ് ഹാജി ജീവിതം ദീനിന് വേണ്ടി ഉഴിഞ്ഞ് വെച്ച നേതാവ്: എസ് കെ എസ് എസ് എഫ്

കാസര്‍കോട്: സമസ്തക്കും ദീനിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു മെട്രോ മുഹമ്മദ് ഹാജിയുടെതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന, മുന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി വി കെ മുഷ്ത്താഖ് ദാരിമി, ട്രഷറര്‍ ഇസ്മാഈല്‍ അസ്ഹരി, വര്‍ക്കിംഗ് സെക്രട്ടറി യൂനസ് ഫൈസി പെരുമ്പട്ട അനുശോചിച്ചു. എസ് കെ എസ് എസ് എഫിന്റെ വളര്‍ച്ചയില്‍ അദ്ദേഹം ചെയ്ത സേവനം അഭിനനന്ദനാര്‍ഹമാണ്.

സംഘടനയുടെ ഓരോ പരിപാടികളിലും അദ്ദേഹത്തിന്റെ സാമ്പത്തിക സഹായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മത രംഗത്ത് പോലെ രാഷ്ട്രീയ രംഗത്തും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എല്ലാവരും മനസ്സിലാക്കിയതാണ്. സമ്പത്തായി ലഭിച്ച സര്‍വ്വസ്വവും ദീനിനും സമുദായത്തിനും സമര്‍പ്പിച്ച നേതാവാണ് നഷ്ടപ്പെട്ടതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസി കജെ, സുബൈര്‍ നിസാമി കുമ്പള, ശറഫുദ്ദീന്‍ കുണിയ, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍, പി എച്ച് അസ്ഹരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, അസീസ് പാടലടുക്ക, ഇബ്രാഹിം അസ്ഹരി പളളങ്കോട്, ഹാരിസ് റഹ്മാനി തൊട്ടി, സുബൈര്‍ ഖാസിമി തൃക്കരിപ്പൂര്‍, കബീര്‍ ഫൈസി, ഖലില്‍ ദാരിമി ബെളിഞ്ചം, ലത്തീഫ കൊല്ലമ്പാടി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സ്വാദിഖ് ഓട്ട പടവ്, റഫീഖ് ടി, അഷ്‌റഫ് ഫൈസി കിന്നിംങ്ങാര്‍, സഈദ് അസ്അദി പുഞ്ചാവി, ജമാല്‍ ദാരിമി എന്നിവരും അനുശോചിച്ചു.

കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മൊട്രോ സമര്‍പ്പിത വ്യക്തിത്വം: വെല്‍ഫെയര്‍ പാര്‍ട്ടി

കാഞ്ഞങ്ങാട്: ജീവ കാരുണ്യ മേഖലയിലും മത-രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സമര്‍പ്പിതനായ വ്യക്തിത്വമായിരുന്നു അന്തരിച്ച മുസ്ലിം ലീഗ് നേതാവ് മൊട്രോ മുഹമ്മദ് കുഞ്ഞി ഹാജി എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ മഹ് മൂദ് പള്ളിപ്പുഴ അഭിപ്രായപ്പെട്ടു. ഒരേ സമയം തന്നെ വ്യത്യസ്ത മേഖലകളില്‍ അദ്ദേഹത്തിന് നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെയും കുടുംബത്തിന്റെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായി വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

പാര്‍ട്ടിക്ക് വലിയ നഷ്ടം: മുസ്ലിം ലീഗ്

കാസര്‍കോട്: മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തിലൂടെ മുസ്ലിം ലീഗിനും ചന്ദ്രികക്കും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുള്ളയും ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പാര്‍ട്ടി പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്ത സന്ദര്‍ഭങ്ങളിലെല്ലാം മുന്‍നിര പോരാളിയായിരുന്ന മെട്രോ വലിയ കരുത്തും ധൈര്യവുമായിരുന്നു തന്റെ സമ്പത്ത് പാവങ്ങള്‍ക്കായി നീക്കിവെച്ച മുഹമ്മദ് ഹാജി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ നെടും നായകനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദന അനുഭവിക്കുന്ന കുടുംബത്തിന്റെ ദു:ഖത്തില്‍ പാര്‍ട്ടി പങ്കു ചേരുന്നെന്നും നേതാക്കള്‍ പറഞ്ഞു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മെട്രോ മുഹമ്മദ് ഹാജി നിസ്വാര്‍ത്ഥ സേവകന്‍: എസ് ഡി പി ഐ

കാഞ്ഞങ്ങാട്: മത-സാമൂഹിക രാഷ്ട്രീയ രംഗത്ത് ജില്ലയിലെ പ്രധാനിയും ജീവകാരുണ്യ മേഖലകളില്‍ നിസ്വാര്‍ത്ഥ സേവകനുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം അനുശോചിച്ചു. അദ്ദേഹം പ്രധിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തോടപ്പം പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

നഷ്ടമായത് ജ്യേഷ്ഠ സഹോദരനെ: എം സി ഖമറുദ്ദീന്‍ എം എല്‍ എ

ഉപ്പള: മുസ്ലിം ലീഗ് നേതാവും ചന്ദ്രിക ഡയറക്ടറുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ തനിക്ക് എന്നും ഉപദേശങ്ങളും ശാസനയുമൊക്കെയായി വഴികാട്ടിയായിരുന്ന ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായതെന്ന് യു.ഡി.എഫ് ജില്ലാ ചെയര്‍മാനും മഞ്ചേശ്വരം എം.എല്‍.എയുമായ എം.സി ഖമറുദ്ദീന്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് പതിനെട്ടിന് ഒരുപാട് നേരം അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് സംസാരിച്ചിരുന്നു.
പിന്നീട് കണ്ണൂര്‍ ആശുപത്രിയില്‍  ഓപ്പറേഷനെ തുടര്‍ന്ന് വിശ്രമിക്കുമ്പോള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കൊറോണ ഭീതിയില്‍ മണ്ഡലം ശ്രദ്ധിക്കേണ്ട സമയത്ത് ഇത്രയും ദൂരം വന്ന് ബുദ്ധിമുട്ടേണ്ടിയിരുന്നില്ലെന്നും നോമ്പിന്റെ അവസാനത്തെ പത്തില്‍ ഇവിടെ കിടക്കേണ്ടി വന്നല്ലോ എന്ന് പരിഭവിക്കുകയായിരുന്നു അദ്ധേഹം.

കഴിഞ്ഞ മഞ്ചേശ്വരം ഉപതിരെഞ്ഞെടുപ്പില്‍ മത്സരിച്ച എനിക്ക് വേണ്ടി അദ്ദേഹത്തിന്റെതായ ശൈലിയില്‍ നിഷബ്ദമായി പ്രത്യേകം ഒറ്റയ്ക്ക് പ്രാവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തന്റെ വിജയത്തിന് മുതല്‍കൂട്ടായിരുന്നു. കാസര്‍കോട്ടെ മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് മെട്രോയുടെ വേര്‍പാടോടെ ഉണ്ടായത്. ജില്ലയില്‍ അടുത്ത കാലത്തായി ചെര്‍ക്കളം അബ്ദുല്ല, പി ബി അബ്ദുര്‍ റസാഖ് തുടങ്ങിയ നിരവധി നേതാക്കന്മാര്‍ ഒന്നൊന്നായി വിട പറഞ്ഞു. അക്കൂട്ടത്തില്‍പെട്ട മറ്റൊരു തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോടിന് നഷ്ടമായത് പകരം വെക്കാനില്ലാത്ത നേതാവിനെ: ഐ എം സി സി

കാസര്‍കോട്: രാഷ്ട്രീയ, മത, സാമൂഹിക മേഖലകളില്‍ പകരം വെക്കാനില്ലാത്ത നേതാവിനെയാണ് മെട്രോ മുഹമ്മദാജിയുടെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത് എന്ന് കാസര്‍ഗോഡ് ജില്ലാ ഐഎംസിസി അനുശോചനകുറിപ്പില്‍ അറിയിച്ചു. കാരുണ്യ വഴിയില്‍ രാഷ്ട്രീയ, മത ചിന്തകള്‍ക്കതീതമായ കയ്യയച്ചുള്ള ദാനശീലനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ നന്മമനസ്സിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ട നിരാലംബര്‍ക്കുള്ള വീടുകളും, മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും, മസ്ജിദുകളും എന്നും ജന്മനസ്സുകളില്‍ സ്മാരകങ്ങളായി നിലനില്‍ക്കും. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം, പാരത്രിക വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും ഷാര്‍ജ കാസര്‍കോട് ജില്ലാ ഐഎംസിസി പ്രസിഡന്റ് ഹനീഫ് തുരുത്തി, ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി കൊത്തിക്കാല്‍, ട്രഷറര്‍ ഷമീം മവ്വല്‍ എന്നിവര്‍ അനുശോചന യോഗത്തില്‍ പങ്കെടുത്തു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് അനുശോചിച്ചു

കാസര്‍കോട്: സാമൂഹ്യ സംസ്‌കാരിക മേഖലകളില്‍ നിറസാനിധ്യമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ കാസര്‍കോട് പ്രസ് ക്ലബ് അനുശോചിച്ചു. ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ എല്ലാവര്‍ക്കും സഹായഹസ്തമായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കാസര്‍കോടിന്റെ സാമൂഹിക ഭൂമികക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ നിര്യാണം.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗം ഉത്തര മലബാറിന് തീരാ നഷ്ടം: കെ എം സി സി 

ദുബൈ: കാസര്‍കോടിന്റെ മത - സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യവും ജീവ കാരുണ്യ മേഖലയിലെ പകരം വെയ്ക്കാനില്ലാത്ത നേതാവും മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും സുന്നി യുവജനം സംഗം സംസ്ഥാന ട്രഷററും
ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജി ചിത്താരിയുടെ ആകസ്മിക വേര്‍പാട് ഉത്തര മലബാറിന് തീരാനഷ്ടമാണെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഇറക്കിയ അനുശോചന കുറിപ്പില്‍ അറിയിച്ചു. അദ്ദേഹം ജീവിതം കൊണ്ട് തീര്‍ത്ത വിശുദ്ധിയും കര്‍മ്മങ്ങളും അദ്ദേഹത്തിന് പരലോക മോക്ഷം നല്‍കട്ടെ എന്നും സന്തപ്ത കുടുംബത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തിന്റെ മഗ്ഫിറത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കെ എം സി സി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറര്‍ ഹനീഫ ടീ ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസുഫ് മുക്കൂട്, അഹ് മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ അനുശോചിച്ചു

മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ദുബൈ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, ദുബൈ കെ എം സി സി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി, ദുബൈ കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി, ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയും അനുശോചിച്ചു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

മണ്മറഞ്ഞുപോയത് ദീനി വിദ്യാഭ്യാസത്തിന്റെ ഉറ്റസഹായി: ഇമാദ് 

കാസര്‍കോട്: മത വിദ്യാഭ്യാസ രംഗത്ത് ഏറെ കരുത്തുപകര്‍ന്ന വലിയൊരു വ്യക്തിത്വമായിരുന്നു മെട്രോ മുഹമ്മദ് ഹാജി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ എല്ലാവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഹാദിയ, ഇമാദ് എന്നിങ്ങനെയുള്ള മത പണ്ഡിത കൂട്ടായ്മകളുടെ മഹുമുഖ പദ്ധതികളിലൊക്കെയും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനം ഉണ്ടായിരുന്നുവെന്ന് ഇമാദ് (ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി) പ്രസിഡന്റ് അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, ജനറല്‍ സെക്രട്ടറി ബാഷിദ് ഇര്‍ശാദി ഹുദവി ബംബ്രാണി, ട്രഷറര്‍ സിദ്ദീഖ് ഇര്‍ശാദി ഹുദവി മൗവ്വല്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
കാസര്‍കോടിന് തീരാനഷ്ടം; മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Keywords:  Kasaragod, Kerala, news, Top-Headlines, Trending, Death, Condolence for Metro Mohammed Haji
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia