city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രോഗിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ; പി ജി ഡോക്ടർക്കെതിരെ നടപടി

തിരുവനന്തപുരം: (www.kasargodvartha.com 30.01.2022) രോഗിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ പിന്നാലെ പി ജി ഡോക്ടർക്കെതിരെ നടപടി. തിരുവനന്തപുരം മെഡികല്‍ കോളജിലെ അനന്തകൃഷ്ണനെതിരെയാണ് നടപടിയെടുത്തത്. അന്വേഷണ റിപോർട് പൂര്‍ത്തിയാവും വരെ വരെ ജോലിക്ക് വരേണ്ടതില്ലെന്ന് പ്രിന്‍സിപൽ സാറ വർഗീസ് ഉത്തരവിട്ടു.
                            
രോഗിയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ; പി ജി ഡോക്ടർക്കെതിരെ നടപടി

മെഡികല്‍ കോളജിലെ ഓര്‍തോ വിഭാഗം പി ജി ഡോക്ടര്‍ ആയ അനന്തകൃഷ്ണൻ രോഗിയോട് അപമര്യാദയയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ഡോക്ടർക്കെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയർന്നത്. സംഭവത്തിൽ കർശന നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകിയിരുന്നു.

മെഡികല്‍ കോളജിന്റെ യശസ് കളങ്കപ്പെടുത്തി എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്. കോവിഡിനെ നേരിടാന്‍ ഡോക്ടര്‍മാര്‍ അഹോരാത്രം കഷ്ടപ്പെട്ട് കൊണ്ടിരിക്കെ അനന്തകൃഷ്ണന്റെ പെരുമാറ്റം നെഗറ്റീവ് ഇമേജ് ആണ് ആശുപത്രിക്ക് ഉണ്ടാക്കിയതെന്ന് വകുപ്പ് മേധാവി പ്രാഥമിക അന്വേഷണം നടത്തി റിപോർട് നല്‍കിയിരുന്നു.


Keywords: News, Kerala, Thiruvananthapuram, Complaint, Top-Headlines, Trending, Social-Media, Doctor, Patient's, Hospital, Medical College, Investigation, Complaint of misbehavior; Action against PG Doctor.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia