കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്
Apr 30, 2020, 20:44 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2020) കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്പെട്ടതിനെ തുടര്‍ന്നാണ് കലക്ടറെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധനയ്ക്കയച്ചത്. ഫലം നെഗറ്റീവാണെന്ന് ഡി എം ഒയാണ് അറിയിച്ചത്.
Keywords: Kasaragod, Kerala, News, District Collector, COVID-19, Result, Trending, Top-Headlines, Collector's Covid test is negative
ഏപ്രില്‍ 19ന് മാധ്യമപ്രവര്ത്തകന് കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇതോടെയാണ് കലക്ടറും പട്ടികയില്‍ ഉള്‍പെട്ടത്. ഇതോടെ ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനയ്ക്കയക്കുകയുമായിരുന്നു.
Keywords: Kasaragod, Kerala, News, District Collector, COVID-19, Result, Trending, Top-Headlines, Collector's Covid test is negative







