city-gold-ad-for-blogger

കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

കാസര്‍കോട്: (www.kasargodvartha.com 30.04.2020) കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്നാണ് കലക്ടറെ നിരീക്ഷണത്തിലാക്കി സ്രവ പരിശോധനയ്ക്കയച്ചത്. ഫലം നെഗറ്റീവാണെന്ന് ഡി എം ഒയാണ് അറിയിച്ചത്.
കാസര്‍കോട് കലക്ടറുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

ഏപ്രില്‍ 19ന് മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇതോടെയാണ് കലക്ടറും പട്ടികയില്‍ ഉള്‍പെട്ടത്. ഇതോടെ ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കുകയും സ്രവം പരിശോധനയ്ക്കയക്കുകയുമായിരുന്നു.


Keywords: Kasaragod, Kerala, News, District Collector, COVID-19, Result, Trending, Top-Headlines, Collector's Covid test is negative

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia