എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; നിശ്ചയിച്ചതിലും നേരത്തെ തുടങ്ങാൻ തീരുമാനം
Nov 5, 2021, 16:43 IST
തിരുവനന്തപുരം: (www.kasargodvartha.com 05.11.2021) സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 മുതല്‍ തുടങ്ങാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാൽ നാഷനല്‍ അചീവ്‌മെന്റ് സര്‍വേ നടക്കുന്നതിനാലാണ് ക്ലാസ് നേരത്തെ തുടങ്ങുന്നത്.
കേന്ദ്രസർകാരിന്റെ ദേശിയ തലത്തിലുള്ള നാഷനല്‍ അചീവ്‌മെന്റ് സര്‍വേ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. കേരളത്തെ ദേശീയ സർവേയിൽ നീക്കം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് നിശ്ചയിച്ചതിലും നേരത്തെ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ചത്.
ഒന്ന് മുതല്‍ ഏഴ് വരെയും 10, 12 ക്ലാസുകളുമാണ് നവംബര്‍ ഒന്നിന് ആരംഭിച്ചത്. കോവിഡ് പ്രോടോകോൾ കർശനമായും പാലിച്ച് ഒരു ബെഞ്ചിൽ രണ്ടാളെന്ന നിലയിൽ തന്നെയാവും എട്ടാം ക്ലാസിലും അധ്യയനം നടക്കുക. പ്ലസ് വണ്‍, ഒമ്പത് ക്ലാസുകള്‍ 15 മുതല്‍ ആരംഭിക്കും.

Keywords: News, Kerala, Thiruvananthapuram, Education, School, Students, Teachers, State, Government, Trending, Top-Headlines, Classes for 8th standard students will start on Monday.
< !- START disable copy paste -->