city-gold-ad-for-blogger

Rain Updates | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ റെഡ് അലേര്‍ട്

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ 19 വരെ കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

ഈ സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ തിങ്കളാഴ്ച റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോട് കൂടിയ മഴയുണ്ടാകും. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മീന്‍പിടുത്തത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Rain Updates | സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ റെഡ് അലേര്‍ട്

തിങ്കളാഴ്ച കേരള - ലക്ഷദ്വീപ് - കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളിലും മീന്‍പിടുത്തത്തിന് നിരോധനം ഏര്‍പെടുത്തി. ചൊവ്വാഴ്ചവരെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍  മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യത. മീന്‍പിടുത്തത്തിന് നിരോധനം.

അതിനിടെ, കേരളതീരത്ത് കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം വര്‍ധിക്കുമെന്നും അവയുടെ കനം കൂടുമെന്നും അതിനാല്‍ കേരളം കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച് ഡയറക്ടര്‍ ഡോ.എസ് അഭിലാഷിന്റെ മേല്‍നോട്ടത്തില്‍ ഗവേഷക വിദ്യാര്‍ഥി എ വി ശ്രീനാഥ് നടത്തിയ പഠനമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. പഠനം നേചര്‍ മാഗസിന്റെ പോര്‍ട്‌ഫോളിയോ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം കൂമ്പാര മേഘങ്ങളും ലഘു മേഘവിസ്ഫോടനവും ആണെന്നാണ് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മേഘ വിസ്ഫോടനങ്ങള്‍ക്കു കാരണമായി തീരുന്ന ഘടനയിലേക്കുള്ള മാറ്റമാണ് പശ്ചിമതീരത്തുണ്ടാവുന്നത്. 

സാധാരണ കാലവര്‍ഷ സമയത്ത് പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് കാണപ്പെടാറുള്ളത് ഉയരം കുറഞ്ഞ മേഘങ്ങളാണ്. എന്നാല്‍ സമീപകാലത്ത് 12 മുതല്‍ 14 വരെ കിലോമീറ്റര്‍ ഉയരം വരുന്ന കൂമ്പാര മേഘങ്ങളാണ് രൂപം കൊള്ളുന്നത്. ഇവയാണ് ഇപ്പോള്‍ ശക്തമായ മഴയ്ക്കും മിന്നലിനും കാരണമാവുന്നത്. കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കൂടിയ അളവിലുള്ള മഴ പ്രളയത്തിനും കാരണമാവുന്നു.

Keywords: News,Kerala,State,Top-Headlines,Rain,ALERT,Trending, Chances to heavy rain in Kerala; Red alert in 5 districts

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia