മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം കൂടുന്നു; നടപടി കര്‍ശനമാക്കി പോലീസ്, വ്യാഴാഴ്ച മാത്രം പിഴയിട്ടത് 402 പേര്‍ക്ക്
Aug 14, 2020, 13:26 IST
കാസര്‍കോട്: (www.kasargodvartha.com 14.08.2020) മാസ്‌ക് ധരിക്കാത്തതിന് ഓഗസ്റ്റ് 13 ന് ജില്ലയില്‍ 402 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 21065 ആയി. അടച്ചുപൂട്ടല്‍ നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (2), കുമ്പള (2), കാസര്‍കോട് (1), വിദ്യാനഗര്‍ (3), ആദൂര്‍ (1), ബേഡകം (3), ബേക്കല്‍ (1), നീലേശ്വരം (2), ചന്തേര (2), ചിറ്റാരിക്കാല്‍ (2), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി 33 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (2), കുമ്പള (1), ആദൂര്‍ (1), മേല്‍പ്പറമ്പ (1) എന്നീ സ്റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി 33 പേരെ അറസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (2), കുമ്പള (1), ആദൂര്‍ (1), മേല്‍പ്പറമ്പ (1) എന്നീ സ്റ്റേഷനുകളിലായി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, Trending, case against 402 for not wearing mask