മാസ്‌ക് ധരിക്കാത്തതിന് 374 പേര്‍ക്കെതിരെ കേസ്; വിവിധ കേസുകളിലായി 119 പേരെ അറസ്റ്റ് ചെയ്തു
Aug 30, 2020, 17:46 IST
കാസർകോട്: (www.kasargodvartha.com 30.08.2020) മാസ്‌ക് ധരിക്കാത്തതിന് 374 പേര്‍ക്കെതിരെ കേസെടുത്തു. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ശനിയാഴ്ച 82 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 119 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു.
അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 4369 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 6021 പേരെ അറസ്റ്റ് ചെയ്തു. 2334 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. മാസ്‌ക് ധരിക്കാത്തതിന് 27331 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.
Keywords: Kasaragod, Kerala, News, COVID-19, Mask, Trending, Case, Arrest, Case against 374 for not wearing mask; 119 people were arrested in various cases