മാസ്‌ക് ധരിക്കാത്ത 337 പേര്‍ക്കെതിരെ കേസ്; ഇതുവരെ പിഴയിട്ടവരുടെ എണ്ണം 20,000 ത്തിലേക്ക്
Aug 11, 2020, 13:18 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2020) മാസ്‌ക് ധരിക്കാത്തതിന് ഓഗസ്റ്റ് 10 ന് ജില്ലയില്‍ 337 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ ഇതുവരെ കേസെടുത്തവരുടെ എണ്ണം 19913 ആയി. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് കുമ്പള (2), ആദൂര്‍ (2), മേല്‍പ്പറമ്പ (1), ചന്തേര (1), ചിറ്റാരിക്കാല്‍ (1) എന്നീ സ്റ്റേഷനുകളിലായി ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളിലായി 10 പേരെ അറസ്റ്റ് ചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3366 ആയി. വിവിധ കേസുകളിലായി 4532 പേരെ അറസ്റ്റ് ചെയ്തു. 1321 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

Keywords: Kasaragod, Kerala, News, COVID-19, Mask, Trending, Case against 337 for not wearing mask