മാസ്‌ക് ധരിക്കാത്ത 29927 പേര്‍ക്കെതിരെ കേസ്; കോവിഡ് നിര്‍ദ്ദേശ ലംഘനം നടത്തിയ 6948 പേരെ അറസ്റ്റ് ചെയ്തു
Sep 7, 2020, 16:49 IST
കാസർകോട്: (www.kasargodvartha.com 07.09.2020) കോവിഡ് 19 നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 6948 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 4907 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1335 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. സെപ്റ്റംബര്‍ ആറിന് മഞ്ചേശ്വരം (3), കുമ്പള (3), കാസര്‍കോട്(3), വിദ്യാനഗര്‍ (1), ബദിയഡുക്ക (3), ബേഡകം (3), ആദൂര്‍ (2), മേല്‍പ്പറമ്പ (6), ബേക്കല്‍ (7), അമ്പലത്തറ (5), ഹോസ്ദുര്‍ഗ് 6), നീലേശ്വരം (5), ചന്തേര (3), ചീമേനി (3), വെള്ളരിക്കുണ്ട് (7), ചിറ്റാരിക്കാല്‍ (4), രാജപുരം (4) എന്നീ സ്റ്റേഷനുകളിലായി 68 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 124 പേരെ അറസ്റ്റ് ചെയ്തു.
മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 29927 പേര്‍ക്കെതിരെ കേസെടുത്ത് പിഴ ഈടാക്കി. സെപ്റ്റംബര്‍ ആറിന് മാത്രം 335 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Keywords: Kasaragod, Kerala, News, COVID-19, Mask, Case, Trending, Case against 29,927 people for not wearing masks; 6948 people were arrested for violating the COVID instructions