city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി 'ഒളിവില്‍'

ഒടാവ: (www.kasargodvartha.com 31.01.2022) കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെയും കുടുംബത്തേയും ഔദ്യോഗിക വസതിയില്‍നിന്ന് രഹസ്യസങ്കേതത്തിലേക്ക് മാറ്റിയതായി റിപോര്‍ട്. പ്രതിഷേധം അതിര് വിടുമെന്ന സൂചനകളെ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് കുടുംബവുമൊന്നിച്ച് ട്രൂഡോ രഹസ്യ കേന്ദ്രത്തിലേക്ക് താമസം മാറിയതെന്നാണ് വിവരം.

രാജ്യാതിര്‍ത്തി കടക്കാന്‍ ട്രക് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധമാണ് ട്രൂഡോ സര്‍കാരിനെതിരായ മുറവിളിയായി മാറിയത്. ആയിരക്കണക്കിന് ട്രക് ഡ്രൈവര്‍മാരാണ് രാജ്യ തലസ്ഥാനത്ത് ശനിയാഴ്ച പ്രതിഷേധവുമായി എത്തിയത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതിന് പിന്നാലെ കനേഡിയന്‍ പ്രധാനമന്ത്രി 'ഒളിവില്‍'

പ്രതിഷേധം അക്രമാസക്തമാകുമോയെന്ന് ആശങ്കയുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോവിഡ് നിയന്ത്രണങ്ങളും വാക്സിന്‍ നിബന്ധനയും മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രക് ഡ്രൈവര്‍മാരുടെ പ്രതിഷേധമെന്നാണ് കനേഡിയന്‍ ബ്രോഡ് കാസ്റ്റിംഗ് കോര്‍പറേഷന്‍ റിപോര്‍ട് ചെയ്യുന്നത്.

Keywords: News, World, Prime Minister, COVID-19, Family, Trending, Vaccination, Top-Headlines, Protests, Canadian PM, Family Moved To Secret Location Amid Protests.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia