city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാര്‍ത്തകള്‍ക്കും വിലങ്ങിട്ട് യെഡ്യൂരപ്പ; മംഗളൂരുവില്‍ കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

മംഗളൂരു: (www.kasargodvartha.com 20.12.2019) പൗരത്വ ബില്‍ കത്തുന്ന ദക്ഷിണ കന്നഡയില്‍ വാര്‍ത്തകള്‍ക്കും വിലങ്ങിട്ട് യെഡ്യൂരപ്പ സര്‍ക്കാര്‍.  പൗരത്വഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ശക്തമായ മംഗളൂരിവില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തത്. മീഡിയ വണ്‍, ഏഷ്യാനെറ്റ്, 24 ചാനല്‍, മാതൃഭൂമി ചാനലുകളിലെ കാസര്‍കോട് ബ്യൂറോ റിപോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്.

മംഗളൂരുവില്‍ വ്യാഴാഴ്ച രാത്രി നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കാസര്‍കോട്ടുനിന്നുള്ള റിപോര്‍ട്ടര്‍മാരുടെ സംഘം.

ഇവരില്‍ നിന്ന് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി. പോലീസെത്തി മാധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയും ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ക്കും വിലങ്ങിട്ട് യെഡ്യൂരപ്പ; മംഗളൂരുവില്‍ കാസര്‍കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ കൃത്യമായ തിരിച്ചറിയല്‍ രേഖയോ മറ്റോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരണം. അതേസമയം റിപോര്‍ട്ടര്‍മാര്‍ തിരിച്ചരിയല്‍ രേഖയടക്കം പോലീസ് ഉന്നത അധികാരികളെ കാണിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി മാധ്യമസംഘടനകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Keywords:  Kerala, kasaragod, news, Mangalore, Media worker, custody, Trending, Top-Headlines, CAA protests: After violence in Mangaluru, Media workers in police custody 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia