city-gold-ad-for-blogger

ജനാധിപത്യ രാജ്യത്ത് ഒരു മതക്കാര്‍ മാത്രം മതിയെന്ന വാദം ശരിയല്ല: ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: (www.kasargodvartha.com 28.12.2019) ജനാധിപത്യ രാജ്യത്ത് ഒരു മതക്കാര്‍ മാത്രം മതിയെന്ന വാദം ശരിയല്ലെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് എല്ലാ വിഭാഗം ആളുകള്‍ക്കും ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. ഒരു വിഭാഗത്തെ ഇന്ത്യയുടെ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാനുള്ള ശ്രമം നടക്കില്ല. പൗരത്വഭേദഗതി നിയമത്തിനെതിരെ കാസര്‍കോട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധറാലിക്ക് ശേഷം മുനിസിപ്പല്‍ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

300ലേറെ മതങ്ങളും അതിലേറെ ഭാഷയും ഇന്ത്യയിലുണ്ട്. അതില്‍ ഒരു ഭാഷ പ്രചരിപ്പിക്കുന്നതും ഒരു മതക്കാരെ മാറ്റി നിര്‍ത്തുന്നതും ശരിയല്ല. ജനാധിപത്യ രാജ്യത്ത് എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യമായ അവകാശത്തോടെ ജീവിക്കാനുള്ള അവസരം ഭരണ കര്‍ത്താക്കള്‍ ഒരുക്കുകയാണ് വേണ്ടതെന്ന് ഖാസി പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് ഒരു മതക്കാര്‍ മാത്രം മതിയെന്ന വാദം ശരിയല്ല: ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ടി ഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, പിണങ്ങോട് അബൂബക്കര്‍ മുസ്ലിയാര്‍, കെ എം അബ്ദുല്‍ മജീദ് ബാഖവി, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, യുഡിഎഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഐഎന്‍എല്‍ നവേതാവ് അസീസ് കടപ്പുറം, ബി എസ് അബുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖ് റഹ് മാന്‍ ഫൈസി, അബ്ദുര്‍ റസാഖ് അബ്റാര്‍, മിസാജ് സുല്ലമി വാരം, അഹമ്മദ് ഹസന്‍ റസൂഖി, വി രാജന്‍, അബ്രഹാം തോണക്കര, മുഹമ്മദ് വടക്കെകര, അസീസ് കടപ്പുറം, സി എച്ച് കുഞ്ഞമ്പു, എന്‍ യു അബ്ദുല്‍ സലാം, എ അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ബദിയടുക്ക, അഡ്വ. പി.വി സൈനുദ്ദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനാധിപത്യ രാജ്യത്ത് ഒരു മതക്കാര്‍ മാത്രം മതിയെന്ന വാദം ശരിയല്ല: ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, kasaragod, news, K.Aalikutty-Musliyar, India, Protest, Top-Headlines, Trending, CAA protest in Kasaragod 
    < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia