city-gold-ad-for-blogger

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പ രാജ്ഭവനില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളൂരു: (www.kasargodvartha.com 17.05.2018) മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പ രാജഭവനിലെത്തി. രാവിലെ ഒമ്പതു മണിയോടെയാണ് സത്യപ്രതിജ്ഞ. അതേസമയം പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങി. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് വിധാന്‍ സൗധയിലെ പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. അതോടൊപ്പം സത്യപ്രതിജ്ഞാ ചടങ്ങും കോണ്‍ഗ്രസ് ബഹിഷ്‌കരിക്കും.

യെദിയൂരപ്പയുടെ പത്തംഗ മന്ത്രിസഭയായിരിക്കും അധികാരമേല്‍ക്കുക. പതിനഞ്ച് ദിവസത്തിനകം സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ യെദിയൂരപ്പയോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. സത്യപ്രതിജ്ഞ മാറ്റിവെയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ യെദിയൂരപ്പ രാജ്ഭവനില്‍; പ്രതിഷേധവുമായി കോണ്‍ഗ്രസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Top-Headlines, Congress, Court, Politics, Trending,BS Yeddyurappa Arrives For Swearing-In Ceremony, To Take Oath Shortly.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia