തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കള്ള വോട്ട്: പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു, രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്നയാള്‍ക്ക് നോട്ടീസയച്ചു, കുറ്റം തെളിഞ്ഞാല്‍ നിയമനടപടിയെന്ന് കലക്ടര്‍
Apr 29, 2019, 18:52 IST
കാസര്‍കോട്: (www.kasargodvartha.com 29.04.2019) കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ 48- ാം നമ്പര്‍ ബൂത്തില്‍ ഒരു വ്യക്തി രണ്ട് തവണ വോട്ട് ചെയ്തെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ബൂത്തില്‍ വെബ് കാസ്റ്റിംഗ് നടത്തിയ അക്ഷയ സംരംഭകന്‍ ജിതേഷ്. കെ, പ്രിസൈഡിംഗ് ഓഫീസര്‍ ബി കെ ജയന്തി, ഒന്നാം പോളിംഗ് ഓഫീസര്‍ എം. ഉണ്ണികൃഷ്ണന്‍, രണ്ടാം പോളിംഗ് ഓഫീസര്‍ സി ബി രത്നാവതി, മൂന്നാം പോളിംഗ് ഓഫീസര്‍ പി. വിറ്റല്‍ദാസ്, ചീമേനി വില്ലേജ് ഓഫീസറും സെക്റ്ററല്‍ ഓഫീസറുമായ എ വി സന്തോഷ്, ബി എല്‍ ഒ ടി.വി ഭാസകരന്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
രണ്ട് തവണ ബൂത്തില്‍ പ്രവേശിച്ചതായി കാണുന്ന ചീമേനി കരക്കാട് സ്വദേശി കെ. ശ്യാംകുമാറിന് സി ആര്‍ പി സി 33 വകുപ്പനുസരിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ഡോ. ഡി സജിത് ബാബു മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ഹാജരാകാത്ത പക്ഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. മൊഴിയുടെയും ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Trending, Bogus voting Allegation; Took statement from Polling officers
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Trikaripur, Trending, Bogus voting Allegation; Took statement from Polling officers
< !- START disable copy paste -->