ബി ജെ പി കോട്ട ചതിച്ചു; ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് പരാജയം
Dec 16, 2020, 11:04 IST
തൃശൂർ: (www.kasargodvartha.com 16.12.2020) ബി ജെ പി നേതാവ് ബി ഗോപാലകൃഷ്ണന് പരാജയം. തൃശൂര്‍ കോര്‍പറേഷനില്‍ പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന അദ്ദേഹം പാര്‍ട്ടിയുടെ സിറ്റിങ് സീറ്റിലാണ് പരാജയപ്പെട്ടത്.
ബിജെപി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്റെ പരാജയമെന്നത് ബി ജെ പി യെ ഞെട്ടിച്ചിരിക്കുകയാണ്. നിലവില്‍ ആറു സീറ്റുകള്‍ മാത്രമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ പാര്‍ട്ടി രംഗത്തിറക്കിയത്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, BJP, UDF, BJP leader B Gopalakrishnan loses