city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ ബി ജെ പി-സി പി എം സാമ്പാര്‍ മുന്നണി രൂപപ്പെട്ടുവെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി; സി പി എമ്മിന് പലയിടത്തും സ്ഥാനാര്‍ത്ഥികളില്ലെന്നും ലീഗിന്റെ ആക്ഷേപം

കാസര്‍കോട്: (www.kasargodvartha.com 28.11.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പരാജയപ്പെടുത്താന്‍ ജില്ലയുടെ പല ഭാഗങ്ങളിലും ബി ജെ പി-സി പി എം സഖ്യമുണ്ടാക്കി സാമ്പാര്‍ മുന്നണിയായി പ്രവര്‍ത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ് മാന്‍ ആരോപിച്ചു.

യു ഡി എഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന പ്രദേശങ്ങളിലാണ് ബി ജെ പി സി പി എമ്മുമായി ധാരണയുണ്ടാക്കിയിട്ടുള്ളത്. കാസര്‍കോട് നഗരസഭയില്‍ 1995 ആവര്‍ത്തിക്കുമെന്നാണ് ബി ജെ പി നേതാവ് പറയുന്നത്. 1995 ല്‍ ബി ജെ പിയും സി പി എമ്മും നാഷണല്‍ ലീഗും ഒന്നിച്ചാണ് നഗരസഭ ഭരിച്ചത്. സി പി എം നേതാവ് എസ് ജെ പ്രസാദ് ചെയര്‍മാന്‍, ബി ജെ പി ദേശീയ നേതാവായിരുന്ന അഡ്വ. കെ സുന്ദര്‍ റാവു വൈസ് ചെയര്‍മാന്‍, നാഷണല്‍ ലീഗ് നേതാവ് കൊപ്പല്‍ അബ്ദുല്ല സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും നടത്താതെ ധൂര്‍ത്തടിച്ച് നഗരസഭയെ അഞ്ചേകാല്‍ കോടി രൂപയുടെ കടക്കെണിയിലാക്കുകയായിരുന്നു. 

2000 ല്‍ അധികാരത്തില്‍ വന്ന യു ഡി എഫ് ഭരണസമിതിയാണ് നഗരത്തില്‍ സമഗ്രമായ വികസന പ്രവര്‍ത്തനം നടത്തുകയും കടത്തില്‍ നിന്നും രക്ഷിച്ചതും. കാസര്‍കോട് നഗരസഭയിലെ 38 വാര്‍ഡുകളിലായി സി പി എം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് 14 വാര്‍ഡുകളില്‍ മാത്രമാണ്. തളങ്കരപോലുള്ള മുസ്ലിം ലീഗ് കേന്ദ്രങ്ങളില്‍ സി പി എം ലോകല്‍ ബ്രാഞ്ച് ഭാരവാഹികളും നേതാക്കളും സ്വതന്ത്രരായാണ് മത്സരിക്കുന്നത്. ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് സി പി എം നേതാക്കള്‍ സ്വതന്ത്ര വേഷം കെട്ടിയിരിക്കുന്നത്. ഹൊണ്ണാമൂല, ഫോര്‍ട്ട് റോഡ്, ചേരങ്കൈ കടപ്പുറം, അടുക്കത്ത്ബയല്‍ എന്നീ വാര്‍ഡൂകളില്‍ ബി ജെ പി, സി പി എം സാമ്പാര്‍ മുന്നണി മറനീക്കി രംഗത്തിറങ്ങിയിട്ടുണ്ട്. 

 ജില്ലയില്‍ ബി ജെ പി-സി പി എം സാമ്പാര്‍ മുന്നണി രൂപപ്പെട്ടുവെന്ന് മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി; സി പി എമ്മിന് പലയിടത്തും സ്ഥാനാര്‍ത്ഥികളില്ലെന്നും ലീഗിന്റെ ആക്ഷേപം


അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കാസര്‍കോട് നഗരസഭയില്‍ 1995 ആവര്‍ത്തിക്കാമെന്ന ബി ജെ പി-സി പി എം മോഹം ദിവാസ്വപ്നം മാത്രമായിരിക്കും. 


കാസര്‍കോട് നഗരത്തിലെ ജനങ്ങള്‍ 1995ലെ വികസന മുരടിപ്പ് അനുഭവിച്ചവരാണ്. ഇനിയൊരു ദുരന്തത്തിന് അവര്‍ കൂട്ടുനില്‍ക്കില്ല. മതേതരജനാധിപത്യവിശ്വാസികളായ വോട്ടര്‍മാര്‍ യു ഡി എഫിനെ ബഹു ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കുമെന്നും യു ഡി എഫ് നഗരസഭയില്‍ 25 ലധികം വാര്‍ഡുകളില്‍ വിജയിക്കുമെന്നും അബ്ദുല്‍ റഹ് മാന്‍ അവകാശപ്പെട്ടു.



Keywords: Kasaragod, Kerala, News, CPM, BJP, Muslim-league, Politics, Political party, Trending, Election, A Abdul Rahman,  BJP-CPM Sambar Front has been formed in the district, said the district secretary of the Muslim League

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia