കോവിഡ്: കാസര്‍കോട് ജില്ലയില്‍ ജാഗ്രത തുടരണമെന്ന് ഡി എം ഒ
May 18, 2020, 21:03 IST
കാസര്‍കോട്: (www.kasargodvartha.com 18.05.2020) ഇതര സംസ്ഥാനങ്ങളില്‍ നിന്നും മെയ് 17 വരെ 2587 പേരാണ് ജില്ലയില്‍ എത്തിച്ചേര്‍ന്നത്. ഇതില്‍ 1223 പേര്‍ റെഡ്‌സോണുകളില്‍ നിന്നുള്ളവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നായി 204 പേരാണ് എത്തിയത്. കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗ സാധ്യത ഉയര്‍ന്നു നില്‍ക്കുന്നു എന്നാണ്. അതുകൊണ്ട് തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ വീടുകളില്‍ മുറിയില്‍ നിരീക്ഷണത്തില്‍ കഴിയണം. വിദേശത്തു നിന്ന് വരുന്നവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ 14 ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പട്ടണങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും കൂട്ടം കൂടുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് രോഗവ്യാപനത്തിന്റെ സാധ്യത വര്‍ധിപ്പിക്കും. ആശുപത്രികളില്‍ അനാവശ്യമായ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം.
ആദ്യ ഘട്ടങ്ങളില്‍ നമ്മള്‍ നടത്തിയ ജാഗ്രവത്തായ ഇടപെടല്‍ മൂലം ജില്ലയില്‍ സമൂഹ വ്യാപന സാധ്യത പൂര്‍ണമായും തടഞ്ഞു നിര്‍ത്താന്‍ സാധിച്ചു. ഇനിയും നമ്മള്‍ ജാഗ്രത തുടരണം. ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യ സേവന സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സ്‌ക്വാഡുകളും രൂപീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തി നിരീക്ഷണത്തിലുള്ള വ്യക്തികളുമായി ആശയവിനിമയം ഉറപ്പാക്കുമെന്നും ഡി എം ഒ പറഞ്ഞു.
Keywords: Kasaragod, Kerala, News, COVID-19, District, Top-Headlines, Trending, Be careful about covid: Says by DMO