city-gold-ad-for-blogger

14 അടി ഉയരമുള്ള മോദി പ്രതിമ സ്ഥാപിക്കാന്‍ അനുമതി നിഷേധിച്ച് ബെന്‍ഗളൂറു നഗരസഭ

ബെന്‍ഗളൂറു: (www.kasargodvartha.com 19.09.2021) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ അനുമതി നിഷേധിച്ച് ബെന്‍ഗളൂറു നഗരസഭ. മുന്‍ ഡെപ്യൂടി മേയറായ ബി ജെ പി നേതാവ് മുന്‍കയ്യെടുത്ത് നിര്‍മിച്ചതാണ് പ്രതിമ. 

ആന്ധ്രയില്‍ നിന്ന് ബെന്‍ഗളൂറിലേക്ക് പ്രതിമ സ്ഥാപിക്കാനായി എത്തിക്കുന്നതിനിടെയാണ് അവസാന തീരുമാനവുമായി ബെന്‍ഗളൂറു നഗരസഭ രംഗത്തെത്തിയത്. റോഡരികിലും നടപ്പാതകളിലും മറ്റു പൊതു സ്ഥലങ്ങളിലും പ്രതിമകളോ മറ്റു നിര്‍മാണങ്ങളോ പാടില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് നഗരസഭാ അഡ്മിനിസ്ട്രേറ്റര്‍ നടപടിയെടുത്തത്.

14 അടി ഉയരമുള്ള മോദി പ്രതിമ സ്ഥാപിക്കാന്‍ അനുമതി നിഷേധിച്ച് ബെന്‍ഗളൂറു നഗരസഭ

അതേസമയം അനുമതി നിഷേധിച്ച സംഭവത്തില്‍ നഗരസഭയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിമയുടെ വിഷയം ചൂണ്ടിക്കാണിച്ച് തന്നെ പ്രവര്‍ത്തകര്‍ നഗരസഭയെ വിമര്‍ശിക്കുന്നുണ്ട്.

Keywords: News, Mangalore, National, Prime Minister, Top-Headlines, BJP, Politics, Trending, BBMP denied permission to install Modi statue

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia