city-gold-ad-for-blogger

വീടുകളില്‍ ചെന്നു മുടിവെട്ടില്ലെന്ന് ബാര്‍ബര്‍ അസോസിയേഷന്‍

നീലേശ്വരം: (www.kasargodvartha.com 21.04.2020) ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ ചെന്നു മുടിവെട്ടാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുതിയ നിര്‍ദേശത്തിനെതിരെ ബാര്‍ബര്‍മാരുടെ സംഘടന രംഗത്ത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാമെന്ന അനുമതി റദ്ദാക്കിയാണ് പുതിയ നിര്‍ദേശം. മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടുകളില്‍ നിന്നു വീടുകളില്‍ പോയി മുടിവെട്ടി കോവിഡ് രോഗവാഹകരാകാന്‍ തീരുമാനിച്ചിട്ടില്ലെന്നു കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ (കെഎസ്ബിഎ) സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ഷാജി, ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍ എന്നിവര്‍ വ്യക്തമാക്കി.

ലോക് ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പ് തന്നെ സാമൂഹിക പ്രതിബദ്ധത മുന്‍നിര്‍ത്തി കേരളത്തിലെ മുഴുവന്‍ ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് സ്ഥാപനങ്ങളും അടച്ചിട്ടു മാതൃക കാട്ടിയിരുന്നുവെന്നു അസോസിയേഷന്‍ പറഞ്ഞു. വീട്ടിലെത്തി മുടിവെട്ടാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ഉത്തരവിറക്കിയിട്ടില്ല. കടകള്‍ തുറക്കുമ്പോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ വീട്ടില്‍ പോയി മുടിവെട്ടുമ്പോള്‍ എങ്ങനെ പാലിക്കാന്‍ കഴിയുമെന്നും അസോസിയേഷന്‍ ചോദിക്കുന്നു. വീട്ടില്‍ പോയി മുടിവെട്ടിയവരെ അറസ്റ്റ് ചെയ്ത സംഭവം പോലും കഴിഞ്ഞ ദിവസമുണ്ടായിട്ടുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ അടച്ചിട്ടതിനാല്‍ ദുരിതത്തിലാണെങ്കിലും തുറക്കാനുള്ള അനുമതി കിട്ടും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നും ഇരുവരും പറഞ്ഞു.

വീടുകളില്‍ ചെന്നു മുടിവെട്ടില്ലെന്ന് ബാര്‍ബര്‍ അസോസിയേഷന്‍


Keywords: Kasaragod, Kerala, news, Top-Headlines, Barber-worker, COVID-19, Trending, Barber Association says it does not cut hair in homes
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia