city-gold-ad-for-blogger

ബാബരി മസ്ജിദ് കേസ്: മുഴുവൻ പ്രതികളെയും കുറ്റ വിമുക്തരാക്കി

ലക്നൗ: (www.kasargodvartha.com 30.09.2020) ബാബരി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളെയും കുറ്റ വിമുക്തരാക്കി കോടതി വിധി. ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ കെ അഡ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പേരെയാണ് കോടതി വെറുതെ വിട്ടത്. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി അറിയിച്ചു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്.

ബാബരി മസ്ജിദ് കേസ്: മുഴുവൻ പ്രതികളെയും കുറ്റ വിമുക്തരാക്കി

കോടതിക്കു പുറത്ത് മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കുകയും രാമജന്മഭൂമി പരിസരത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. 

2 വർഷം കൊണ്ടു വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീം കോടതി 2017 ഏപ്രിലിൽ ഉത്തരവിട്ടിരുന്നു. പിന്നീട് ഈ വർഷം ഓഗസ്റ്റ് 31 വരെയും തുടർന്ന് സെപ്റ്റംബർ 30 വരെയും നീട്ടുകയായിരുന്നു.  1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർക്കപ്പെടുന്നത്.

Keywords:  National, News, Babari-Masjid, Case, Court order, BJP, Leader, Accused, CBI, Top-Headlines, Trending, Babari Masjid case: All accused acquitted.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia