city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഔഫിൻ്റെ കൊലപാതകം: മുഖ്യ പ്രതി ഇർശാദ് അറസ്റ്റിൽ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.12.2020) പഴയ കടപ്പുറത്തെ ഔഫിൻ്റെ കൊലപാതത്തിൽ മുഖ്യപ്രതിയായ കല്ലൂരാവി മുണ്ടത്തോട്ടെ ഇർശാദിന്റെ (30) ൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനമായി.

അതേ സമയം ഔഫിന്റേത്  രാഷ്ട്രീയ കൊലപാതകമെന്ന് ഒടുവിൽ  പൊലീസ് ഉറപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം സൂചിപ്പിച്ചു. ബുധനാഴ്ച രാത്രി 10 മണിയോടെ വഴിയിൽ തടഞ്ഞുനിർത്തി ഔഫിനെ ഇർശാദ് കുത്തിവീഴ്ത്തിയതാണെന്ന് പോലീസ് പറഞ്ഞു. 

ഔഫിൻ്റെ കൊലപാതകം: മുഖ്യ പ്രതി ഇർശാദ് അറസ്റ്റിൽ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും



കൂടെയുണ്ടായിരുന്ന കല്ലൂരാവി സ്വദേശിയും യൂത്തു ലീഗ് പ്രവർത്തകനുമായ ആശിർ, എംഎസ്എഫ് നേതാവ് ഹസൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഹൃദയധമനിയിൽ ആഴത്തിലേറ്റ മുറിവാണ് ഔഫിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിൻ്റെ പ്രാഥമിക റിപോർടിൽ വ്യക്തമാക്കി.

കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തന്നെ കുത്തി എന്നാണ് പൊലീസ് നിഗമനം. അതിനിടെ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തുടങ്ങും. മംഗ്ലൂരുവിൽ നിന്നും നിർബന്ധമായി കസ്റ്റഡിയിലെടുത്ത ഇർശാദിനെ പരിയാരത്തേക്ക് മാറ്റും.

അതേ സമയം ഔഫിനെ കുത്തിയത് താനാണെന്ന് ഇർശാദ് കുറ്റസമ്മതം നടത്തിയതായും വിവരം പുറത്ത് വരുന്നുണ്ട്. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത ഇസ്ഹാഖിന് കൊലയുമായി ബന്ധമില്ലെന്ന സൂചനകളും പോലീസ് ഇപ്പോൾ നൽകുന്നുണ്ട്. ഇർശാദും ഹസനും ആശിറും മാത്രമാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് സൂചന നൽകുന്നത്.

Keywords:  Kerala, News, Kasaragod, Kanhangad, Murder, Case, Police, Investigation, Accused, Muslim-league, Worker, Death, Arrest, Top-Headlines, Trending, Auf's murder: Main accused Irshad arrested; case to be handed over to crime branch.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia