കാഞ്ഞങ്ങാട്ടെ കൊലപാതകം; ഔഫിനെ വെട്ടിയയാളെന്ന് സംശയിക്കുന്ന യുവാവ് പിടിയിൽ
Dec 24, 2020, 19:58 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2020) കല്ലൂരാവി മുണ്ടത്തോട് വെച്ച് അബ്ദുർ റഹ്‌മാൻ ഔഫ് (30) കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഔഫിനെ വെട്ടിയയാളെന്ന് സംശയിക്കുന്ന മുണ്ടത്തോട്ടെ യുവാവിനെയാണ്
കസ്റ്റഡിയിലായത്. സംഘർഷത്തിനിടെ കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രടറി ഇർശാദും മറ്റൊരു പ്രവർത്തകൻ ഹസനും കേസിൻ പ്രതികളാണ്.
കസ്റ്റഡിയിലായത്. സംഘർഷത്തിനിടെ കുത്തേറ്റ് മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുസ്ലീം യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ ജനറൽ സെക്രടറി ഇർശാദും മറ്റൊരു പ്രവർത്തകൻ ഹസനും കേസിൻ പ്രതികളാണ്.
മംഗളൂരു ആശുപത്രിയിൽ ചികിത്സയിലുള്ള ഇർശാദിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ മറ്റൊരു പ്രതി ഹസനും വലയിലായതായി സൂചനയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലുണ്ടായ പരാജയം കാരണം ലീഗ് അക്രമം നടത്തുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട ഔഫിൻ്റെ സുഹൃത്തുക്കൾ പറയുന്നു.
Keywords: Kerala, News, Kasaragod, Kanhangad, Murder, CPM, CPM Worker, SSF, Politics, Dead body, Top-Headlines, Trending, Auf Death; Youth arrested on suspicion of stabbing young man.