കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ സ്റ്റാഫ് അംഗവുമായി സമ്പര്‍ക്കം; അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈനില്‍; പഞ്ചായത്ത് ഓഫീസ് അടച്ചിട്ടു
Jul 21, 2020, 19:14 IST
നാസര്‍ കൊട്ടിലങ്ങാട്
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.07.2020) കോവിഡ് സ്ഥിരീകരിച്ച മന്ത്രിയുടെ സ്റ്റാഫ് അംഗവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ ക്വാറന്റൈനില്‍ പോയി. സ്റ്റാഫ് അംഗം സന്ദര്‍ശിച്ച പഞ്ചായത്ത് ഓഫീസ് അടയ്ക്കുകയും ചെയ്തു. മന്ത്രിയുടെ സ്റ്റാഫ് അംഗം പഞ്ചായത്ത് പ്രസിഡണ്ടിന്റെ കൂടെ യാത്ര ചെയ്തിരുന്നു. കൂടാതെ വെള്ളിയാഴ്ച അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ എത്തുകയും ചെയ്തിരുന്നു.
ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പഞ്ചായത്തിലെ ജീവനക്കാരോടും ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. അതേ സമയം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്റെ സ്രവ പരിശോധന ബുധനാഴ്ച നടക്കും.
Keywords: Kanhangad, news, Kerala, COVID-19, Trending, Ajanur panchayat office closed due to covid19