സേവ് ഇന്ത്യാ മാര്‍ച്ചുമായി എ ഐ വൈ എഫ്; മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് മഹേഷ് കക്കത്ത്
Jan 1, 2020, 20:05 IST
കാസര്‍കോട്: (www.kasargodvartha.com 01.01.2020) ഇന്ത്യന്‍ ജനതയ്ക്ക് പറ്റിയ തെറ്റാണെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്. എ ഐ വൈ എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സേവ് ഇന്ത്യ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനങ്ങള്‍ ആ തെറ്റ് തിരിച്ചറിഞ്ഞതിന്റെ നേര്‍കാഴ്ചയാണ് പൗരത്വ ബില്ലിനെതിരെ ജാതി- മത- ഭേദമന്യേ രാജ്യത്തെ തെരുവില്‍ ജനങ്ങള്‍ സമരത്തിനിറങ്ങിയത്. സമരം ചെയ്യുന്നവരെ രാജ്യദ്രോഹികളാക്കുകയും തുറുങ്കിലടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.
എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ബിജു ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിതാരാജ്, ജില്ലാ ജോയിന്റ് സെക്രട്ടറി സനോജ് കാടകം, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അജിത്ത് എം സി, ധനീഷ് ബിരിക്കുളം, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി രാകേഷ് രാവണീശ്വരം എന്നിവര്‍ സംസാരിച്ചു. നുള്ളിപ്പാടിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മാര്‍ച്ചിന് പ്രകാശന്‍ പള്ളിക്കാപ്പില്‍, സുനില്‍ കുമാര്‍ കാസര്‍കോട്, ഹരീഷ് കെ ആര്‍, യദുകൃഷ്ണന്‍ കുറ്റിക്കോല്‍, പ്രദീഷ് ടി കെ, ശ്രീജേഷ് മാണിയാട്ട്, സുധീഷ് കുറ്റിക്കോല്‍, പ്രദീപ് കുമാര്‍ കാട്ടിപ്പൊയില്‍, ജോബി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Trending, AIYF, AIYF march against CAA
< !- START disable copy paste -->