city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭാ തെരഞ്ഞെടുപ്പ്; റോഡ് ഷോകൾക്കും വാഹന റാലികൾക്കും ഏർപെടുത്തിയ നിരോധനം ഇലക്ഷൻ കമീഷൻ നീട്ടി; ഇൻഡോർ, ഔട് ഡോർ യോഗങ്ങളിൽ ഇളവ്; പുതിയ നിർദേശങ്ങൾ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com 06.02.2022) അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ റോഡ്‌ഷോ, പദയാത്രകൾ, സൈകിൾ, വാഹന റാലികൾ എന്നിവയ്‌ക്കുള്ള നിരോധനം തെരഞ്ഞെടുപ്പ് കമീഷൻ നീട്ടി. അതേസമയം ഇൻഡോർ, ഔട് ഡോർ രാഷ്ട്രീയ യോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഞായറാഴ്ച വാർത്താകുറിപ്പിലൂടെയാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്.

         
 നിയമസഭാ തെരഞ്ഞെടുപ്പ്; റോഡ് ഷോകൾക്കും വാഹന റാലികൾക്കും ഏർപെടുത്തിയ നിരോധനം ഇലക്ഷൻ കമീഷൻ നീട്ടി; ഇൻഡോർ, ഔട് ഡോർ യോഗങ്ങളിൽ ഇളവ്; പുതിയ നിർദേശങ്ങൾ അറിയാം

ഇൻഡോർ, ഔട് ഡോർ യോഗങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം ഇൻഡോർ ഹോൾ ശേഷിയുടെ പരമാവധി 50 ശതമാനമായും ഓപെൻ മൈതാനത്തിന്റെ 30 ശതമാനമായും പരിമിതപ്പെടുത്തണമെന്ന നിയന്ത്രണത്തിന് വ്യവസ്ഥയ്ക്ക് വിധേയമായി കൂടുതൽ ഇളവ് നൽകും. ജില്ലാ അധികാരികൾ അനുമതി നൽകിയ മൈതാനങ്ങളിൽ മാത്രമേ റാലികൾ നടത്താനാകൂ. മൈതാനങ്ങൾ ഇ-സുവിധ പോർടൽ വഴി ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം തുല്യമായി നൽകും.

ഈ മൈതാനങ്ങളുടെ ശേഷി ജില്ലാ ഭരണകൂടം മുൻകൂട്ടി തീരുമാനിക്കുകയും എല്ലാ കക്ഷികളെയും അറിയിക്കുകയും ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട പ്രോടോകോളുകളുടെയും മാർഗനിർദേശങ്ങളുടെയും ലംഘനമുണ്ടായാൽ സംഘാടകർ ഉത്തരവാദിയായിരിക്കും. വീടുതോറുമുള്ള പ്രചാരണത്തിന് അനുവദനീയമായ പരമാവധി ആളുകളുടെ എണ്ണം 20 ആണ്. രാത്രി എട്ട് മണിക്കും രാവിലെ എട്ട് മണിക്കും ഇടയിലുള്ള പ്രചാരണ നിരോധനവും പഴയതുപോലെ തുടരും.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപൂർ, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലെ 403 നിയമസഭാ സീറ്റുകളിലേക്കുള്ള വോടെടുപ്പ് ഫെബ്രുവരി 10, 14, 20, 23, 27, മാർച് മൂന്ന്, ഏഴ് തീയതികളിൽ ഏഴ് ഘട്ടങ്ങളിലായി നടക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 14ന് ഒറ്റ ദിവസം തന്നെ വോടെടുപ്പ് നടക്കും. ഫെബ്രുവരി 27 നും മാർച് മൂന്നിനും രണ്ട് ഘട്ടങ്ങളിലായാണ് മണിപൂരിൽ വോട്ടെടുപ്പ്. വോടെണ്ണൽ മാർച് 10ന് നടക്കും.


Keywords:  News, National, New Delhi, Top-Headlines, Trending, Assembly Election, Rally, Vote, Uttar Pradesh, Uttarakhand, Manipur, Goa, Punjab, State, Ahead of assembly elections, EC extends ban on roadshows, vehicle rallies.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia