15 വർഷത്തിന് ശേഷം പിലിക്കോട് കോൺഗ്രസിന് 1 സീറ്റിൽ വിജയം
Dec 16, 2020, 10:02 IST
പിലിക്കോട്: (www.kasargodvartha.com 16.12.2020) സി പി എമ്മിന്റെ ശക്തി കേന്ദ്രമായ പിലിക്കോട് പഞ്ചായത്തിൽ 15 വർഷത്തിന് ശേഷം കോൺഗ്രസിന് ഒരു സീറ്റിൽ വിജയം. ഒന്നാം വാർഡായ കണ്ണങ്കൈയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നവീൻ ബാബു 34 വോടിനാണ് വിജയിച്ചത്. എൽ ഡി എഫിന്റെ സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
സി പി എം സ്ഥാനാർഥി ഭാസ്കരനെയാണ് നവീൻ ബാബു പരാജയപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് യു ഡി എഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു കണ്ണങ്കൈ വാർഡ്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, Pilicode, UDF, LDF, After 15 years, Congress has won Pilikode for 1 seat.