സ്ഥാനാര്‍ത്ഥികളടക്കം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നവര്‍ ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാനാവില്ലെന്ന് അഡ്വ. കെ ശ്രീകാന്ത്
കാസര്‍കോട്: (www.kasargodvartha.com 18.11.2020) തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നവരും പ്രവര്‍ത്തകരും ആന്റിജെന്‍ ടെസ്റ്റിന് വിധേയരാകണമെന്ന കാസര്‍കോട് ജില്ലാ കലക്ടറുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ ശ്രീകാന്ത് അറിയിച്ചു.
കക്ഷിരാഷ്ട്രീയം നോക്കി ആന്റിജന്‍ ടെസ്റ്റ് ഫലം വരാനും ആന്റിജന്‍ ടെസ്റ്റിന്റെ പേരില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയ പ്രതിയോഗികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാന്‍ ഈ നിര്‍ദ്ദേശം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയാണെന്നും സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്ക് ആന്റിജന്‍ നടത്താന്‍ ആവശ്യപെടുന്നത് നിയമവിരുദ്ധമാണെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി.
പ്രസ്തുത നിര്‍ദ്ദേശം അടിയന്തിരമായി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തെരെഞ്ഞെടുപ്പ് കമ്മിഷനിനെ സമീപിക്കുകയും ശക്തമായ നിയമപോരാട്ടം നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു.