city-gold-ad-for-blogger

ഭരണഘടന വിരുദ്ധമായ നിയമ ഭേദഗതികളെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്: അഡ്വ. ആലീസ് കൃഷ്ണന്‍

കാഞ്ഞങ്ങാട്: (www.kasaragodvartha.com 15.02.2020) ഭരണഘടനക്ക് വിധേയപ്പെടാത്ത ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക അഡ്വ. ആലീസ് കൃഷ്ണന്‍ പറഞ്ഞു. പൗര സംരക്ഷണം ഇന്ത്യന്‍ സാഹചര്യത്തില്‍ എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അവര്‍.

മതം മാനദണ്ഡമാക്കി നിയമ ഭേദഗതികള്‍ നടത്തുനത് ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. മതം ചോദിക്കാത്ത സാമൂഹിക വ്യവസ്ഥിതിയാണ് ഇവിടെ നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും. മനുഷ്യത്വത്തെ നിരാകരിക്കുന്ന എല്ലാ വ്യവസ്ഥകളേയും ചെറുത്ത് തോല്‍പിക്കണം. പൗരത്വ ഭേദഗതി നിയമം അപരിഷ്‌കൃതമാണ്. ഇത് പൗരന്മാര്‍ക്കിടയില്‍ വിഭജനം സൃഷ്ടിക്കുമെന്നും അഡ്വ.അലീസ് കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടന വിരുദ്ധമായ നിയമ ഭേദഗതികളെ ചെറുക്കാന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ട്: അഡ്വ. ആലീസ് കൃഷ്ണന്‍

കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് വി കെ ജാസ്മിന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷഫ്‌നാ മൊയ്തു വിഷയം അവതരിപ്പിച്ചു. ജിന്‍സി ജോണ്‍, സുബൈദ, സിസ്റ്റര്‍ ഇന്ദിര, രമണി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് വി എന്‍ ഹാരിസ് സമാപന പ്രസംഗം നടത്തി. വി റയ് ഹാനത്ത് സ്വാഗതവും വി പി ജുവൈരിയ നന്ദിയും പറഞ്ഞു. സൈനബ എം കെ സി പ്രാര്‍ഥനാഗീതം ആലപിച്ചു.

Keywords:  Kanhangad, Kerala, news, Trending, Protest, Adv. Alees Krishnan against CAA  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia