city-gold-ad-for-blogger

നടിയെ ആക്രമിച്ച പ്രമാദമായ കേസില്‍ മൊഴി മാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പി എ; പ്രതി വലയിലായതായി സൂചന

ബേക്കല്‍: (www.kasargodvartha.com 11.11.2020) കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ സ്വദേശിയെ മൊഴി മാറ്റാന്‍ ഭീഷണിപ്പെടുത്തിയത് മുന്‍ മന്ത്രിയും ഇടതുമുന്നണിയുടെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (ബി) നേതാവും നടനും എം എല്‍ എ യുമായ കെ ബി ഗണേഷ് കുമാറിന്റെ പി എ ആണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാള്‍ പോലീസ് വലയിലായതായാണ് വിവരം. 

എം എല്‍ എയുടെ പി എയെ അറസ്റ്റ് ചെയ്യുന്നതില്‍ ഉന്നതതല സമ്മര്‍ദ്ദമാണ് പോലീസിനു മേല്‍ ഉള്ളത്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഭരണതലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉള്ളതിനാല്‍ പോലീസ് ഇപ്പോഴും അറസ്റ്റിലേക്ക് കടക്കാതെ അറച്ച് നില്‍ക്കുകയാണ്.

നടിയെ അക്രമിച്ച കേസില്‍ മാപ്പു സാക്ഷിയായ ബേക്കല്‍ തൃക്കണ്ണാട്ടെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിലാണ് കെ ബി ഗണേശ് കുമാര്‍ എം എല്‍ എയുടെ പി എ ആയ പത്തനംതിട്ട സ്വദേശി പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.


നടിയെ ആക്രമിച്ച പ്രമാദമായ കേസില്‍ മൊഴി മാറ്റാന്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പി എ; പ്രതി വലയിലായതായി സൂചന



മൊബൈല്‍ ഫോണ്‍ രേഖകളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് നടത്തിയ സമര്‍ത്ഥമായ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

നടിയെ അക്രമിച്ച സംഭവം നടക്കുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ ജയിലിലായിരുന്നു ബേക്കല്‍ സ്വദേശിയായ വിപിന്‍ലാല്‍.
ഈ സമയം സഹതടവുകാരനായിരുന്നു നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി.

പള്‍സര്‍ സുനിയുടെ നിര്‍ദ്ദേശപ്രകാരം നടിയെ ആക്രമിച്ച കേസിലെ മുഖ്യ സൂത്രധാരനായ നടന്‍ ദിലീപിന് കത്തെഴുതിയത് വിപിന്‍ ലാലായിരുന്നു. അന്വേഷണ സംഘം ഇക്കാര്യം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് വിപിന്‍ലാല്‍ കോടതിയില്‍ നല്‍കിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് വിപിന്‍ ലാലിനെ നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കുയായിരുന്നു.

ഒരു മാസം മുമ്പാണ് പരാതി നല്‍കിയത്. പരാതി നല്‍കുന്നതിന് ഒരാഴ്ചമുമ്പാണ് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയത്. നേരത്തെയുണ്ടായിരുന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ വിപിന്‍ലാല്‍ ചങ്ങാനാശ്ശേരിയിലെ ബന്ധുവിന്റെ കടയില്‍ ജോലിചെയ്തു വരികയായിരുന്നു. ചങ്ങനാശേരിയിലാണ് പിതാവിന്റെ വീട്.

ദിലീപിന് വേണ്ടിയുള്ള ഭീഷണി തുടര്‍തോടെ ബേക്കല്‍ തൃക്കണ്ണാട്ടെ അമ്മയുടെ വീട്ടില്‍ എത്തിയ വിപിന്‍ലാല്‍ ഭീഷണിക്കാരെ ഭയന്ന് ഒളിവിലെന്ന പോലെയാണ് ജീവിച്ചു വന്നത്. ചങ്ങനാശേരിയില്‍ വെച്ച് കഴിഞ്ഞ ജനുവരി 24നും 28നും പ്രദീപ്കുമാര്‍ ഫോണില്‍ വിളിച്ച് വിപിന്‍ലാലിനോട് മൊഴിമാറ്റം വരുത്തണമെന്ന് പറഞ്ഞ് സംസാരിച്ചു.

പിന്നീട് 24നും 25നും സന്ദേശങ്ങള്‍ അയച്ചും ഭീഷണി മുഴക്കി. മൊഴിമാറ്റാല്‍ തയാറാകാതിരുന്നതോടെ സ്വാധീനിക്കാനായി കാസര്‍കോടെത്തിയ ഇയാള്‍ സാക്ഷിയുടെ അടുത്ത ബന്ധുക്കളെ നേരില്‍ കണ്ടു പലവാഗ്ദ്ധാനങ്ങളും നല്‍കിയിരുന്നു. ഗണേഷിന്റെ പി എ ബേക്കലിലെത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പോലീസിന് പരാതിയോടൊപ്പം കൈമാറിയിരുന്നു.

നടിയെ അക്രമിച്ച കേസിന്റെ വിചാരണ ശരിയായി നടക്കുന്നില്ലെന്നും വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും കാണിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രദീപ്കുമാറിനെതിരായ കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം പുറത്ത് വന്നത്. നിലവില്‍ വിചാരണക്കോടതിക്കെതിരെ നടിയും പ്രോസിക്യൂഷനും എതിര്‍പ്പറിയിച്ച സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്.

ഇതിനിടെയിലാണ് കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസും പൊന്തിവന്നിരിക്കുന്നത്.

നടന്‍ ദിലീപിനെ രക്ഷിക്കാന്‍ മറ്റൊരു നടന്‍ കൂടിയായ ഗണേഷ് കുമാറിന്റെ നിദ്ദേശപ്രകാരമാണ് അദ്ദേഹത്തിന്റെ പി എ സാക്ഷിയെ സ്വാധീനിക്കാന്‍ എത്തിയെന്നും സംസാരമുണ്ട്. വരും ദിവസം മുഖ്യ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസും കോളിളക്കം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ബേക്കല്‍ എസ് ഐ ജോണ്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ കുഞ്ഞികൃഷ്ണന്‍, ദിലീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



Keywords:  Bekal, News, Kasaragod, Kerala, Investigation, Top-Headlines, Congress, Police, MLA, arrest, case, Mobile Phone, Attack, Women, complaint, House, Trending, Actress attack case: KB Ganesh Kumar MLA's PA threatened to apologize to change his statement

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia