city-gold-ad-for-blogger

യാത്രക്കാരുടെ പേടി സ്വപ്‌നമായി കോട്ടൂര്‍ വളവ്; അപകടമരണത്തിന്റെ ഒടുവിലത്തെ ഇരയായി ഈശ്വരഭട്ട്

മുള്ളേരിയ: (www.kasargodvartha.com 02.11.2019)  അപകടം തുടര്‍ക്കഥയായ ആദൂര്‍ കോട്ടൂര്‍ വളവ് യാത്രക്കാരുടെ പേടിസ്വപ്‌നമാകുന്നു. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ഇവിടെ ദിനംപ്രതിയുണ്ടാകുന്നത്. ശനിയാഴ്ച രാവിലെ സിമെന്റ് കയറ്റി വരികയായിരുന്ന ലോറിയിടിച്ച് മെഡിക്കല്‍ റെപ്രസന്റേറ്റീവ് മരണപ്പെട്ടു. കോട്ടൂരിലെ ഈശ്വരഭട്ട് ആണ് മരിച്ചത്.

ഈശ്വരഭട്ട് സഞ്ചരിച്ചിരുന്ന കെ എല്‍ 14 എല്‍ 7182 നമ്പര്‍ ഹീറോ ഹോണ്ട ഗ്ലാമര്‍ ബൈക്കില്‍ കര്‍ണാടകയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് സിമെന്റ് കയറ്റി വരികയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഈശ്വരഭട്ടിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി അസ്ലം റാസ (47)യ്ക്കും പരിക്കേറ്റു.

കോട്ടൂര്‍വളവില്‍ അപകടം തുടര്‍ക്കഥയായത് നാട്ടുകാരെയും മറ്റ് യാത്രക്കാരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അപകടം ഇല്ലാതാക്കാനായി വളവ് നികത്തണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവരുന്നുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. വാഹനങ്ങളുടെ വേഗത കുറക്കാനുള്ള മറ്റു സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടില്ല. മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടങ്ങള്‍ക്ക് കുറവുണ്ടാകുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടൂര്‍ വളവില്‍ കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ടു തീര്‍ത്ഥാടകര്‍ മരിച്ച സംഭവവുമുണ്ടായിരുന്നു.

യാത്രക്കാരുടെ പേടി സ്വപ്‌നമായി കോട്ടൂര്‍ വളവ്; അപകടമരണത്തിന്റെ ഒടുവിലത്തെ ഇരയായി ഈശ്വരഭട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Mulleria, Kerala, news, Accident, Death, Lorry, Bike, Trending, Accident threat in Kottur Valavu

  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia