കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 91 പേരില്‍ 87 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ; 2 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍, 25 പേര്‍ക്ക് രോഗമുക്തി
Aug 4, 2020, 19:19 IST
കാസര്‍കോട്: (www.kasargodvartha.com 04.08.2020) ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 91 പേരില്‍ 87 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഇതര സംസ്ഥാനത്ത് നിന്നും വന്ന രണ്ട് പേര്‍ക്കും വിദേശത്ത് നിന്നുമെത്തിയ രണ്ട് പേര്‍ക്കും കോവിഡ് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
നിരീക്ഷണത്തില്‍ 4032 പേര്‍
വീടുകളില്‍ നിരീക്ഷണത്തില്‍ 2888 പേരും സ്ഥാപനങ്ങളില്‍ 1144 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4032 പേര്‍. പുതിയതായി 308 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 31765 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 884 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 393 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 320പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 86 പേരെ നിരീക്ഷണത്തിലാക്കി.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 91 covid positive case in kasaragod