കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരു സ്ത്രീക്കും ഒരു പുരുഷനും; ഇരുവരും ഗള്‍ഫില്‍ നിന്നെത്തിയവര്‍; 8 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
Jun 16, 2020, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2020) ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് ഒരു സ്ത്രീക്കും ഒരു പുരുഷനും. ഇരുവരും ഗള്‍ഫില്‍ നിന്നെത്തിയവരാണ്. ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുകാരനും, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ 24 വയസുകാരിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3198 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമുള്‍പ്പെടെ 3528 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 383 പേരുടെ ഫലം ലഭിക്കാനുണ്ട്. 711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 8 cured covid in Kasaragod